വില്ലേജ് ഓഫീസര്‍ക്ക് മര്‍ദ്ദനം: അഭിഭാഷകനടക്കം രണ്ടു പേര്‍ക്കെതിരെ കേസ്
കുമ്പള (www.evisionnews.co): സര്‍ക്കാര്‍ ഭൂമി കയ്യേറിയത് ഒഴിപ്പിക്കാനെത്തിയ വില്ലേജ് ഓഫീസറെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ അഭിഭാഷകനടക്കം രണ്ട് പേര്‍ക്കെതിരെ കുമ്പള പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കുമ്പള കോയിപ്പാടി വില്ലേജ് ഓഫീസര്‍ കൊല്ലം സ്വദേശി ആര്‍. ബിജുവിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കുമ്പള വെല്‍ഫെയര്‍ സ്‌കൂളിന് സമീപത്തെ താമസക്കാരനും കാസര്‍കോട് ബാറിലെ അഭിഭാഷകനുമായ ഉദയകുമാറിനും മറ്റൊരാള്‍ക്കുമെതിരെയാണ് കേസ്.
കുണ്ടങ്കരടുക്ക വെല്‍ഫെയര്‍ സ്‌കൂളിന് മുന്‍വശം സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറി ഓലമേഞ്ഞ വീട് നിര്‍മ്മിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മഞ്ചേശ്വരം താലൂക്ക് ഡെപ്യൂട്ടി തഹസില്‍ ദാര്‍ ജി. കൃഷ്ണമൂര്‍ത്തിയുടെ സാന്നിധ്യത്തിലായിരുന്നു വീട്ഒഴിപ്പിക്കാന്‍ എത്തിയത്. അതിനിടെ ഉദയകുമാറും മറ്റൊരാളും തടയുകയും വില്ലേജ് ഓഫീസര്‍ ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചുവെന്നുമാണ് പരാതി. കുമ്പള പൊലീസ് അന്വേഷിച്ചുവരികയാണ്.
Powered by Info News For You

Comments
Post a Comment