വനിതാ മതിലിന് നേരെ ആര്‍.എസ്.എസ്-ബി.ജെ.പി ആക്രമണം: ചേറ്റുകുണ്ടില്‍ സംഘര്‍ഷം
കാസര്‍കോട് (www.evisionnews.co): ചേറ്റുകുണ്ടില്‍ വനിതാ മതിലിന് നേരെ ആര്‍.എസ്.എസ് - ബി.ജെ.പി ആക്രമണം. വനിതാ മതിലില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് നേരെ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. വനിതാ മതിലിന് വേണ്ടി അണിനിരന്ന സ്ത്രീകള്‍ക്ക് നേരെയാണ് അക്രമം അഴിച്ചുവിട്ടത്. മതില്‍ തീര്‍ക്കുന്നതിനെ മുമ്പേ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ സ്ഥലത്ത് തീയിടുകയും വനിതാ മതിലില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഇതുവരെയും അവിടെ മതില്‍ തീര്‍ക്കാനായിട്ടില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ബി.ജെ.പിക്ക് സ്വാധീനമുളള മേഘലയാണിത്. സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment