ഹര്‍ത്താലില്‍ അക്രമം: മകന്‍ പോലീസില്‍ കീഴടങ്ങിയതിന് പിന്നാലെ അച്ഛന്‍ തൂങ്ങിമരിച്ചു


കൊല്ലം (www.evisionnews.co): ശബരിമലയില്‍ യുവതീ പ്രവേശത്തെ തുടര്‍ന്നുണ്ടായ ഹര്‍ത്താലില്‍ അക്രമം നടത്തിയതിന് മകന്‍ പൊലീസില്‍ കീഴടങ്ങിയതിന്റെ വിഷമത്തില്‍ അച്ഛന്‍ തൂങ്ങിമരിച്ചു. മൂന്നിനു പന്മന കണ്ണന്‍കുളങ്ങര ജംക്ഷനില്‍ ബൈക്ക് യാത്രക്കാരന്‍ പന്മന നെറ്റിയാട് സ്വദേശി അനീസിനെ ആക്രമിച്ച കേസില്‍ പ്രതിയായിരുന്നു മോഹനന്‍ പിള്ളയുടെ മകന്‍ മനോജ് കുമാര്‍. പോലീസ് അന്വേഷിച്ചെത്തിയതിനെ തുടര്‍ന്ന് മനോജ് കീഴടങ്ങി മണിക്കുറുകള്‍ക്കകം മോഹനന്‍ പിള്ളയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തേവലക്കര പടിഞ്ഞാറ്റക്കര കൊച്ചുപന്താടിയില്‍ (മനേഷ് ഭവനില്‍) മോഹനന്‍പിള്ള (65) ആണ് മരിച്ചത്.

ബി.ജെ.പി പടിഞ്ഞാറ്റക്കര 69-ാം നമ്പര്‍ ബൂത്ത് പ്രസിഡണ്ടാണ് മോഹനന്‍ പിള്ള. മകന്‍ യുവമോര്‍ച്ച പ്രവര്‍ത്തകനാണ്. ഇന്നലെ ഉച്ചയ്ക്ക് 12ന് ആണ് ചവറ സ്റ്റേഷനില്‍ മനോജും സുഹൃത്ത് പടിഞ്ഞാറ്റക്കര ശ്രീ വിഹാറില്‍ ദേവാനന്ദും കീഴടങ്ങിയത്. വൈകിട്ട് നാലരയോടെ മോഹനന്‍പിള്ളയെ വീടിനുള്ളില്‍ തുങ്ങിയ നിലയില്‍ ഭാര്യയാണ് കണ്ടെത്തിയത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പോലീസ് നിരന്തരം മകനെ തിരക്കി വീട്ടിലെത്തിയിരുന്നുവെന്നും മകന്‍ പോലീസില്‍ കീഴടങ്ങിയതിലുള്ള മനോവിഷമം ആണ് മരണത്തിനു കാരണമെന്നും ബന്ധുക്കളും ബിജെപി പ്രവര്‍ത്തകരും ആരോപിച്ചു. ഭാര്യ: ആനന്ദവല്ലി. മനേഷ് കുമാറാണ് മറ്റൊരു മകന്‍.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?