വെള്ളിയനുഭവം - റിപബ്ലിക് ദിന ചിന്തകള്‍
അസ്ലം മാവിലെ
(www.kvartha.com 25.01.2019) ബംഗളൂരുവിലുള്ള പള്ളിയിലാണ് ഇന്നത്തെ എന്റെ ജുമുഅ: നമസ്‌ക്കാരം. ഖത്വീബ് ബിഹാരി സ്വദേശിയായ ഒരു ഹാഫിളാണ്. ജുമുഅ:യ്ക്കു മുമ്പുള്ള പ്രഭാഷണം തുടങ്ങിയതേയുള്ളൂ. സ്വതന്ത്ര ഭാരതത്തിനു മുമ്പുള്ള 800 + വര്‍ഷത്തെ മുസ്ലിം ഭരണാധികാരികളും അവരുടെ ഭരണവുമൊക്കെ പ്രഭാഷണ തുടക്കത്തില്‍ കേട്ടുകൊണ്ടാണ് മസ്ജിദിനകത്ത് ഞാന്‍ കയറിയത്.
തുടര്‍ന്ന് ശഹീദ് ടിപ്പു (റ) വില്‍ അദ്ദേഹമെത്തി. മര്‍ണെവാലോം ആഗെ, mazaa ലേനേ ലോഗ് പീചെ എന്ന വര്‍ത്തമാന ലോകത്തിലെ അധികാരികളുടെ കമാണ്ടിംഗ് സിസ്റ്റത്തെ ചെറുതായി തോണ്ടി അദ്ദേഹം പറഞ്ഞു, ടിപ്പു എന്ന ഭരണാധികാരി വെള്ളപ്പട്ടാളത്തെയും അവന്റെ ചെരുപ്പ് നക്കികളെയും നേരിട്ടത് നേര്‍ക്ക് നേരെയാണ്, മുന്നില്‍ നിന്നാണ് എതിരിട്ടത്; അല്ലാതെ പിന്നില്‍ നിന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കി അതിവിദൂരം ആനപ്പുറത്തിരുന്ന് യുദ്ധം നോക്കി ആസ്വദിക്കുകയായിരുന്നില്ല.
പ്രഭാഷണം തുടര്‍ന്നു, ടിപ്പുവിന്റെ രക്തസാക്ഷിത്വം വിവരിച്ചു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമര തയ്യാറെടുപ്പും മുന്നേറ്റവും അതിലെ വിഴ്ചകളും തന്റെ ചരിത്രബോധത്തിന്റെ വെളിച്ചത്തില്‍ ഖത്വീബ് പൊതു മനസ്സിനോട് സംസാരിച്ചു. 1947 നാം സ്വതന്ത്രരായി, രണ്ട് വര്‍ഷം അഞ്ച് മാസം 10 ദിവസം കഴിഞ്ഞതോടെ റിപ്പബ്ലിക്കായി. സമ്പൂര്‍ണ്ണ രാഷ്ട്രം. നമുക്ക് നമ്മുടെതായ നിയമസംഹിത, ഭരണ ചട്ടക്കൂട്, അതിനകത്തെല്ലാമുണ്ട്. കടമകള്‍, അവകാശങ്ങള്‍, സ്വാതന്ത്ര്യങ്ങള്‍ എല്ലാം. ഒരാളും മറ്റൊരാളില്‍ നിന്നന്യരല്ല, ആര്‍ക്കും പ്രത്യേകമായൊരു കൊമ്പില്ല, തുമ്പുമില്ല. ഖത്വീബ് എത്ര ഭംഗിയായാണവ അവതരിപ്പിക്കുന്നത്.
സമയം 1:44, പ്രഭാഷണം നിര്‍ത്താന്‍ ഒരു മിനുറ്റ് മാത്രം ബാക്കി. അദ്ദേഹം വിശ്വാസികളോടായി ചോദിച്ചു: നാമാസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന റിപബ്ലിക്കിന്റെ സത്ത ഉള്‍ക്കൊള്ളാന്‍ ഞാനൊരു ഉപായം പറയട്ടെയോ? കാതില്‍ തുളച്ച് ഹൃത്തില്‍ തറക്കുമാറദ്ദേഹം ഇങ്ങനെ പറഞ്ഞു നിര്‍ത്തി: സ്‌നേഹിക്കുക അപരനെ, അന്യ വിശ്വാസക്കാരനെ, അയല്‍ക്കാരനെ അവന്റെ മനസ്സിലിടം ലഭിക്കും വരെ. ബുദ്ധിമുട്ടിക്കാതിരിക്കുക അപരനെ, അന്യ വിശ്വാസക്കാരനെ, അയല്‍ക്കാരനെ അവന്റെ മനസ്സിലണുമണി തൂക്കം നിന്റെ വാക്കില്‍, നോക്കില്‍, ചെയ്തിയില്‍ പ്രയാസമുണ്ടാക്കുന്നത് പോലും അവന് ബുദ്ധിമുട്ടെന്നറിയുക.
എത്ര നല്ല റിപബ്ലിക് സന്ദേശം. വിശ്വാസികളെ ഇത്ര എളുപ്പത്തില്‍ മനസ്സിലാക്കി കൊടുക്കാന്‍ ഇതിലും നല്ല മറ്റൊരവസരമില്ല. നമ്മുടെ (കേരളത്തിലെ) മണ്ണില്‍ 100 കണക്കിന് മസ്ജിദുകളില്‍ ഇത്തരം റിപബ്ലിക് സന്ദേശങ്ങള്‍ കൈമാറപ്പെടണം. (ഉണ്ടാകാം, ഇല്ലെന്നല്ല). ഒരോര്‍മ്മപ്പെടുത്തല്‍.
ചരിത്ര വായനയുള്ള ഖതീബുമാര്‍ കൂടുതലുണ്ടാകണം. ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ചും ഇന്ത്യന്‍ സ്വാതന്ത്ര്യ മുന്നേറ്റങ്ങളെക്കുറിച്ചും പഠിക്കുകയും കൂടുതല്‍ വായിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ മഹല്ല് നേതൃ പണ്ഡിതരില്‍ ഉണ്ടായേ തീരൂ. അവര്‍ക്ക് ചരിത്ര സംബന്ധമായ ക്ലാസ്സകള്‍ ലഭിക്കണം. അത്തരം പുസ്തകങ്ങള്‍ കൂടി വായനാമുറികളില്‍ എത്തുകയും വേണം.
സ്വാതന്ത്ര്യദിനചിന്തകള്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മിപ്പിക്കപ്പെടുകയും നിരന്തരമവ നമ്മില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കപ്പെടുകയും ചെയ്യേണ്ട ഘട്ടങ്ങളിലൂടെയാണ് നാമോരോരുത്തരും കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.
ആഗസ്റ്റ് 15 ഉം, ജനുവരി 26 ഉം വായനശാലകളിലും സ്‌കൂള്‍ മുറ്റത്തും മാത്രമെന്ന ധാരണയുള്ള പൊയത്തക്കാരുണ്ടെങ്കില്‍ അവര്‍ക്കാദ്യം ഈ കുറിപ്പെത്തട്ടെ. എല്ലവര്‍ക്കും റിപബ്ലിക് ദിനാശംസകള്‍ (in Advance)

Keywords: Article, Aslam Mavilae, Republic Day, India, Republic day thoughts
Powered by Info News For You
Comments
Post a Comment