ഹര്‍ത്താല്‍ കലാപമാക്കിയ ബി.ജെ.പിക്ക് മാധ്യമങ്ങളുടെ താക്കീത്: പത്രസമ്മേളനം ബഹിഷ്‌കരിച്ചു

കോഴിക്കോട് (www.evisionnews.co): ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ ആക്രമം. കോഴിക്കോട്, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കടകള്‍ അടിച്ചു തകര്‍ക്കുകയും ആളുകളെ മര്‍ദ്ദിക്കുകയും ചെയ്യുന്നു.
അതേസമയം, ഇന്നലെയും ഇന്നും ഹര്‍ത്താല്‍ അനുകൂലികള്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയുടെ വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു. മുഖ്യധാര മാധ്യമങ്ങള്‍ എല്ലാം വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചപ്പോള്‍ ജനം, അമൃത, മംഗളം എന്നീ ചാനലുകള്‍ മാത്രമാണ് വാര്‍ത്താസമ്മേളനം കവര്‍ ചെയ്യാന്‍ എത്തിയത്. മാധ്യമ പ്രവര്‍ത്തകരെ ഹര്‍ത്താല്‍ അനുകൂലികള്‍ വളഞ്ഞിട്ട് അക്രമിച്ചതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചത്.
Powered by Info News For You
Comments
Post a Comment