രോഗിയായ എഴുപതുകാരനെ ഗ്രാമീണര്‍ ആശുപത്രിയിലെത്തിച്ചത് കനത്ത മഞ്ഞിലൂടെ ഒമ്പത് കിലോമീറ്റര്‍ ചുമന്ന് നടന്ന്
ഷിംല: (www.kvartha.com 28.01.2019) രോഗിയായ എഴുപതുകാരനെ ഗ്രാമീണര്‍ ആശുപത്രിയിലെത്തിച്ചത് കനത്ത മഞ്ഞിലൂടെ ഒമ്പത് കിലോമീറ്റര്‍ ചുമന്ന് നടന്ന്. മഞ്ഞ് വീണ് വാഹനഗതാഗതം ദുഷ്‌കരമായ ഹിമാചല്‍ പ്രദേശിലെ മാണ്ടിയിലാണ് സംഭവം. ആശുപത്രിയിലെത്തിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാതിരുന്നതിനെ തുടര്‍ന്നാണ് ഗ്രാമീണര്‍ ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചത്.
കനത്ത മഞ്ഞുവീഴ്ച മൂലം മാണ്ടിയും സമീപപ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വാഹനസഞ്ചാരത്തിന് അസൗകര്യം നേരിട്ടതിനെ തുടര്‍ന്ന് അവര്‍ രോഗിയെ മഞ്ചലില്‍ ചുമന്നാണ് കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചത്. സരജ് താഴ് വരയിലെ ഛാം ഗ്രാമത്തില്‍ നിന്ന് ചാക്കുദാരിലേക്ക് ഗ്രാമീണര്‍ വൃദ്ധനെ മാറി മാറി ചുമക്കുകയായിരുന്നു.
തുടര്‍ച്ചയായുള്ള മഞ്ഞുവീഴ്ച വാഹനഗതാഗതം തടസപ്പെടുത്തിയിരുന്നു. എന്നാല്‍ ഗതാഗതം സുഗമമാക്കാന്‍ കനത്ത മഞ്ഞുവീഴ്ച കാരണം റോഡിലെ മഞ്ഞ് നീക്കം ചെയ്യാനും അധികൃതര്‍ക്ക് തടസമാകുന്നു. അതു കൊണ്ടാണ് വാഹനഗതാഗതം മാണ്ടിയില്‍ പൂര്‍ണമായും നിലച്ചിരിക്കുന്നത്.
ഹിമാചല്‍പ്രദേശിലെ മഞ്ഞുകാലവും മഞ്ഞുവീഴ്ചയും ആസ്വദിക്കാനെത്തുന്ന സന്ദര്‍ശകര്‍ക്കും മഞ്ഞുവീഴ്ച ബുദ്ധിമുട്ടുണ്ടാക്കുന്നു.
Keywords: Snow? No problem. Himachal villagers give 70-year-old palanquin ride to hospital, News, hospital, National, Treatment, Patient, Snow Fall, Travel & Tourism.

Powered by Info News For You

Comments
Post a Comment