ഹര്‍ത്താലിന്റെ മറവില്‍ അക്രമം: പൊലീസ് നടപടി പ്രതിഷേധാര്‍ഹം: യു.ഡി.എഫ്

കാസര്‍കോട് (www.evisionnews.co): ഹര്‍ത്താലിന്റെ മറവില്‍ ജില്ലയിലുടനീളം ബി.ജെ.പി- സി.പി.എം. പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം നടത്തിയതില്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബന്തിയോട് പ്രദേശത്ത് യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും ബി.ജെ.പി പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ക്കുകയും ബായാറില്‍ മദ്രസാ അധ്യാപകനടക്കമുള്ളവരെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഫലപ്രദമായ രീതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നതിന് പകരം പൊലീസ് നിരപരാധികളെ പിടികൂടി കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയാണ്. 

അക്രമത്തിന് വിധേയരായ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. ബി.ജെ.പി.യുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്. ഇതു അംഗീകരിക്കാന്‍ കഴിയില്ല. കല്ലെറിഞ്ഞ് തകര്‍ക്കപ്പെട്ട കെട്ടിട ഉടമകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും അക്രമത്തിന് വിധേയരായവരുടെ മുഴുവന്‍ പരാതികളിലും കേസെടുത്ത് കുറ്റവാളികളെ പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, കെ. നീലകണ്ഠന്‍, എ. അബ്ദുല്‍ റഹ്്മാന്‍, ടി.ഇ അബ്ദുല്ല, പി.എ അഷ്‌റഫലി, വി. കമ്മാരന്‍, ഹരീഷ് ബി. നമ്പ്യാര്‍, എ.എം. കടവത്ത്, കരുണ്‍ താപ്പ, കരിവെള്ളൂര്‍ വിജയന്‍, കെ. മൊയ്തീന്‍ കുട്ടി ഹാജി, വി.ആര്‍ വിദ്യാസാഗര്‍, എം.പി ജാഫര്‍, സി.എ കരീം, ബാബു കദളിമത്തം, വി.കെ.പി ഹമീദലി, എം. അബ്ബാസ്, എ.ജി.സി ബഷീര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, നാഷനല്‍ അബ്ദുല്ല, മഞ്ചുനാഥ ആള്‍വ, മുനീര്‍ മുനമ്പം പ്രസംഗിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?