യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല നട അടച്ചു
(www.evisionnews.co) യുവതീ പ്രവേശനം നടന്നതിനെ തുടര്‍ന്ന് ശബരിമലയില്‍ നട അടച്ചു. മേല്‍ശാന്തിയും തന്ത്രിയുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. സന്നിധാനത്ത് നിന്ന് തീര്‍ത്ഥാടകരെ മാറ്റുകയാണ്. നെയ്യഭിഷേകം നിര്‍ത്തിവച്ചു. ഇനി സന്നിധാനത്ത് ശുദ്ധികലശം നടത്തി ശേഷം മാത്രമായിരിക്കും നട തുറുക്കൂ. മേല്‍ശാന്തി നട അടച്ച ശേഷം തന്ത്രിയുടെ മുറിയിലേക്ക് ചര്‍ച്ചയ്ക്കായി പോയി.
എത്ര ദിവസം വരെ നട അടയ്ക്കുന്നതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നേരത്തെ സംഘര്‍ഷം ഒഴിവാക്കാന്‍ യുവതികളാരും ശബരിമലയിലെത്തരുതെന്നും യുവതികള്‍ ശബരിമലയിലെത്തിയാല്‍ നട അടച്ചിടുമോയെന്ന കാര്യം അപ്പോള്‍ ആലോചിക്കുമെന്നും തന്ത്രി കണ്ഠരര് രാജീവ് പറഞ്ഞിരുന്നു.
ഇന്ന് പുലര്‍ച്ചെ ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയുമാണ് ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 3.30 നായിരുന്നു ദര്‍ശനം. നേരത്തെസന്നിധാനത്ത് യുവതികള്‍ കയറിയത് വസ്തുതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളുമായി സംസാരിക്കുന്ന വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പൊലീസ് സംക്ഷണയിലാണ് ഇവരുടെ ദര്‍ശനമെന്നും മുഖ്യമന്ത്രി സ്ഥീകരിച്ചിരുന്നു.
ശബരിമലയില്‍ നേരത്തെ മുതല്‍ യുവതികള്‍ കയറാന്‍ പോയിരുന്നു. അവിടെ തടസങ്ങളുണ്ടായിരുന്നതു കൊണ്ട് അവര്‍ കയറാന്‍ സാധിച്ചിരുന്നില്ല. ഇന്ന് കയറിയത് തടസങ്ങളില്ലാത്തതിനാലാണ്. ശബരിമലയില്‍ കയറുന്നവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുമെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. അതാണ് നടന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment