ട്രെയിന്‍ എഞ്ചിന്റെ കാറ്റടിച്ച് വിദ്യാര്‍ത്ഥിനി തെറിച്ചുവീണു; ലോകോ പൈലറ്റ് എഞ്ചിന് നിര്‍ത്തി രക്ഷകനായി
അജാനൂര്‍: (www.kasargodvartha.com 25.01.2019) അതിവേഗതയില്‍ ഓടിയെത്തിയ ട്രെയിന്‍ എഞ്ചിന്റെ കാറ്റടിച്ച് വീണ വിദ്യാര്‍ത്ഥിനിക്ക് ലോകോ പൈലറ്റ് രക്ഷകനായി. വെള്ളിയാഴ്ച രാവിലെ അജാനൂര്‍ ഇഖ്ബാല്‍ റെയില്‍വേ ഗേറ്റിനടുത്തുവെച്ചാണ് സംഭവം നടന്നത്.
സംഭവം കണ്ട ഉടന്‍ എഞ്ചിന് നിര്‍ത്തി പുറത്തിറങ്ങിയ ലോകോ പൈലറ്റ് പരിക്കേറ്റ് കിടന്ന അസിഫയെ എഴുന്നേല്‍പ്പിച്ച് എഞ്ചിന് മുറിയില്‍ കയറ്റി ഇരുത്തി ഇഖ്ബാല്‍ റെയില്‍വേ ഗേറ്റിനടുത്തുള്ള ക്യാമ്പിനിലെ ഗാര്‍ഡനെ ഏല്‍പ്പിക്കുകയായിരുന്നു.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Student fell from Train; Rescued by Loco pilot, Ajanur, Kasaragod, news, Train, Railway-gate, Railway, Police, hospital, Treatment, Kerala.
കാസര്‍കോട് ഭാഗത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ഇലക്ട്രിക് ലൈനിലെ തകരാറ് പരിശോധിക്കുന്ന ടവര്കാര് എഞ്ചിന്റെ കാറ്റടിച്ച് ഓര്‍ഫനേജ് വിദ്യാര്‍ത്ഥിനി അജാനൂര്‍ കടപ്പുറത്തെ അസീസിന്റെ മകള്‍ അസീഫ(15)യാണ് പാളത്തിന് പുറത്തേക്ക് തെറിച്ചുവീണത്.
സംഭവം കണ്ട ഉടന്‍ എഞ്ചിന് നിര്‍ത്തി പുറത്തിറങ്ങിയ ലോകോ പൈലറ്റ് പരിക്കേറ്റ് കിടന്ന അസിഫയെ എഴുന്നേല്‍പ്പിച്ച് എഞ്ചിന് മുറിയില്‍ കയറ്റി ഇരുത്തി ഇഖ്ബാല്‍ റെയില്‍വേ ഗേറ്റിനടുത്തുള്ള ക്യാമ്പിനിലെ ഗാര്‍ഡനെ ഏല്‍പ്പിക്കുകയായിരുന്നു.
ഗാര്ഡന് ഉടന്‍ റെയില്‍വേ പോലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു. നാട്ടുകാരും റെയില്‍വേ പോലീസും എത്തി അസിഫയെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ശുശ്രൂഷക്ക് ശേഷം ആസിഫയെ ബന്ധുക്കളെ ഏല്‍പ്പിച്ചു.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Student fell from Train; Rescued by Loco pilot, Ajanur, Kasaragod, news, Train, Railway-gate, Railway, Police, hospital, Treatment, Kerala.
Powered by Info News For You
Comments
Post a Comment