സൗദിയില്‍ ഹോട്ടലുകളില്‍ സംഗീത പരിപാടികള്‍ക്ക് അനുമതി

റിയാദ്:(www.kvartha.com 24/01/2019) സൗദിയില്‍ ഹോട്ടലുകളില്‍ സംഗീത പരിപാടികള്‍ക്ക് അനുമതി. പുതിയ നയമനുസരിച്ച് രാജ്യത്തെ ഹോട്ടലുകള്‍, കോഫി ഷോപ്പുകള്‍ എന്നിവയില്‍ സംഗീത - കോമഡി പരിപാടികള്‍ സംഘടിപ്പിക്കാനാവും. സൗദി വിനോദ നയം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം. വിനോദ രംഗത്ത് ലോകത്തെ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ സൗദി സ്ഥാനം പിടിക്കുമെന്ന് വിനോദ അതോറിറ്റി മേധാവി തുര്‍ക്കി ആല്‍ ശൈഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

News, Gulf, Press meet, Entertainment, Saudi, Saudi Arabia aims to be one of the entertainment capitals of the world

ഏഷ്യയിലെ നാല് വിനോദ രാജ്യങ്ങളുടെ പട്ടികയില്‍ സൗദിയും ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിനോദ, സാംസ്‌കാരിക, സ്‌പോര്‍ട്‌സ് പരിപാടികള്‍ സംഘടിപ്പിക്കാന്‍ സ്വദേശി, വിദേശി കമ്പനികളുമായി ധാരണയില്‍ എത്തുമെന്നും തുര്‍ക്കി ആല്‍ ശൈഖ് കൂട്ടിച്ചേര്‍ത്തു. മന്ത്രിമാര്‍, അമീര്‍മാര്‍, മാധ്യമ മേധാവികള്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, Press meet, Entertainment, Saudi, Saudi Arabia aims to be one of the entertainment capitals of the world


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?