സംഗീത സംവിധായകന്‍ എസ് ബാലകൃഷ്ണന്‍ അന്തരിച്ചു
പാലക്കാട്: (www.kvartha.com 17.01.2019) സംഗീത സംവിധായകന്‍ എസ് ബാലകൃഷ്ണന്‍(69) അന്തരിച്ചു. ഒരു വര്‍ഷമായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, വിയറ്റ്‌നാം കോളനി, ഗോഡ്ഫാദര്‍, കിലുക്കാംപെട്ടി, മഴവില്‍ കൂടാരം തുടങ്ങിയവയാണ് ബാലകൃഷ്ണന്‍ ഗാനങ്ങള്‍ ഒരുക്കിയ ചിത്രങ്ങള്‍.
പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയായ ബാലകൃഷ്ണന്‍ പഠനശേഷമാണ് സിനിമയില്‍ അവസരം തേടി ചെന്നൈയിലേയ്ക്ക് മാറിയത്. ലണ്ടന്‍ ട്രിനിറ്റി കോളജില്‍ നിന്ന് വെസ്‌റ്റേണ്‍ ഗിറ്റാറില്‍ മികച്ച വിദ്യാര്‍ഥിക്കുള്ള അവാര്‍ഡ് നേടിയിരുന്നു. ഗുണ സിങ്, രാജന്‍നാഗേന്ദ്ര എന്നിവരുടെ സഹായി ആയിട്ടായിരുന്നു തുടക്കം.
ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ വെസ്‌റ്റേണ്‍ ഗിറ്റാര്‍ വായിച്ചിട്ടുണ്ട്. ഫാസിലിന്റെ ശുപാര്‍ശ പ്രകാരമാണ് സിദ്ദിഖ് ലാലിന്റെ അടുക്കലെത്തുന്നത്. ഭാര്യ: രാജലക്ഷ്മി. മക്കള്‍: ശ്രീവത്സന്‍, വിമല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: S. Balakrishnan, Palakkad, News, Kerala, Obituary, Music director S Balakrishnan passed away

Powered by Info News For You

Comments
Post a Comment