പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ശബരിമല വിഷയത്തില്‍ അനുകൂല പ്രഖ്യാപനം ഉണ്ടാകുമോ?

പത്തനംതിട്ട: (www.kvartha.com 04.01.2019) ബിജെപിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോഡി അടുത്ത ദിവസം കേരളത്തില്‍ എത്തുമ്പോള്‍ ശബരിമല വിഷയത്തില്‍ എന്തെങ്കിലും തീരുമാനം പ്രഖ്യാപിക്കുമെന്ന അഭിപ്രായം ശക്തമാകുന്നു. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയിലും പ്രധാനമന്ത്രി പ്രസംഗിക്കുന്നുണ്ട്. ശബരിമലയില്‍ ആചാരം സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു കഴിഞ്ഞു.

മുത്തലാഖിനെ സാമൂഹിക പ്രശ്‌നമായി നിരീക്ഷിക്കുന്ന പ്രധാനമന്ത്രി ശബരിമലയിലെ വിവാദങ്ങളെ ആചാര പ്രശ്‌നമെന്നാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ ആചാര സംരക്ഷണത്തിന് മുന്നിട്ടിറങ്ങുമെന്നാണ് പ്രതീക്ഷ. എന്നാല്‍ സുപ്രീം കോടതി റിവ്യൂ ഹര്‍ജി ഈ മാസം 22 നു പരിഗണിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി അഭിപ്രായം പറഞ്ഞില്ലെങ്കിലും സ്ഥിതിഗതികള്‍ മനസിലാക്കാന്‍ സാധ്യത ഏറുന്നതായുള്ള അഭിപ്രായവും ഉയരുന്നു. അതിനിടെ ശബരിമലയില്‍ ആചാരസംരക്ഷണം ഉറപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ യുഡിഎഫ് എംപിമാര്‍ സമീപിക്കുമെന്നും വ്യക്തമായി കഴിഞ്ഞു.

 Prime Minister Narendra Modi will arrive at Pathanamthitta in Kerala on January 6, Alappuzha, News, Politics, Sabarimala Temple, Religion, Women, Supreme Court of India, Prime Minister, Narendra Modi, Visit, Kerala.

22നു നടക്കുന്ന ഹര്‍ജി പരിഗണിക്കുമ്പോള്‍ യുവതീ പ്രവേശനത്തില്‍ അയ്യപ്പഭക്തന്‍മാര്‍ക്ക് അനുകൂലമായ നിലപാട് ഉണ്ടാകുമെന്നു വിശ്വസിക്കുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ മന്നം ജയന്തി സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

മറിച്ചാണ് തീരുമാനമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും പറഞ്ഞിരുന്നു. ആചാരം സംരക്ഷിക്കുന്നതിനായി വിശ്വാസികള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്ന് മോഡി വ്യക്തമാക്കിയിരുന്നു. എല്ലാവര്‍ക്കും നീതി കിട്ടണമെന്നതാണ് പൊതു അഭിപ്രായം.

ചില ക്ഷേത്രങ്ങള്‍ക്ക് തനതായ ആചാരങ്ങളുണ്ട്. പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുണ്ട്. ശബരിമല വിഷയത്തിലുള്ള സുപ്രീംകോടതി വിധിയിലെ വനിതാ ജഡ്ജിയുടെ വിയോജിപ്പ് ശ്രദ്ധയോടെ വായിക്കണം. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജന വിധി ചര്‍ച്ചചെയ്യണം എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഡി ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

ഇതാണ് വിശ്വാസികള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് മോഡിയെ സമീപിക്കാന്‍ എന്‍ എസ് എസ് തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച ഉറപ്പ് എന്‍ എസ് എസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് യുഡിഎഫും കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നത്.

കേരളത്തെ വര്‍ഗീയമായി വിഭജിച്ചു രാഷ്ട്രീയലാഭം കൊയ്യാനാണു സിപിഎമ്മിന്റെയും ബിജെപിയുടെയും ശ്രമമെന്ന് എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ. പ്രേമചന്ദ്രന്‍, ജോസ് കെ. മാണി, ആന്റോ ആന്റണി, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. രാഘവന്‍ എന്നിവര്‍ ആരോപിച്ചു.

പിന്‍വാതില്‍ നവോത്ഥാനമാണു സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും എംപിമാര്‍ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സിന് സമ്മര്‍ദത്തിന് യുഡിഎഫ് തീരുമാനിക്കുന്നത്. ഇത്തരത്തിലൊരു നീക്കവുമായി യുഡിഎഫ് എത്തുന്നത് ബിജെപിക്കും കാര്യങ്ങള്‍ അനുകൂലമാക്കും. ഓര്‍ഡിനന്‍സിന് പാര്‍ലമെന്റിന്റെ അംഗീകാരം നേടിയെടുക്കാനും സാധിക്കും.

അതുകൊണ്ട് തന്നെ മോഡിയുടെ പത്തനംതിട്ടയിലേക്കുള്ള വരവിനെ പ്രതീക്ഷയോടെ കാണുകയാണ് വിശ്വാസികള്‍. അതിനിടെ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ക്ഷേത്രത്തില്‍ യുവതീപ്രവേശനത്തിനു പിന്നാലെ ശുദ്ധിക്രിയ നടത്തിയത് കോടതിയുടെ ലംഘനമാണെന്നു സര്‍ക്കാരും, സിപിഎമ്മും അഭിപ്രായപ്പെട്ടു.

ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ, രണ്ടു യുവതികളുടെ പ്രവേശനം കോടതിവിധിയുടെ അടിസ്ഥാനത്തിലുള്ളതായതിനാല്‍ അതിനെതിരെ ഔദ്യോഗികമായി നിലപാടു പറ്റില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തലെന്നാണു സൂചന. എന്നാല്‍ ഓര്‍ഡിനന്‍സിനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നും സൂചനയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Prime Minister Narendra Modi will arrive at Pathanamthitta in Kerala on January 6, Alappuzha, News, Politics, Sabarimala Temple, Religion, Women, Supreme Court of India, Prime Minister, Narendra Modi, Visit, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?