കാസര്‍കോട്ട് ഹര്‍ത്താല്‍ പൂര്‍ണ്ണം; കടകള്‍ തുറക്കുമെന്ന വ്യാപാരി നേതാക്കളുടെ പ്രഖ്യാപനം നടപ്പായില്ല; പോലീസ് സുരക്ഷ നല്‍കിയില്ലെന്ന് വ്യാപാരി നേതാക്കള്‍ ;തുറക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് എ.എസ്.പി
കാസര്‍കോട്: (www.kasargodvartha.com 03.01.2019) കാസര്‍കോട്ട് ഹര്‍ത്താല്‍ പൂര്‍ണം. കെ.എസ്.ആര്‍.ടി.സി- സ്വകാര്യ ബസുകള്‍ ഒന്നും ഓടിയില്ല. അതേസമയം കടകള്‍ തുറക്കുമെന്ന വ്യാപാരി നേതാക്കളുടെ പ്രഖ്യാപനം നടപ്പായില്ല. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ചില കടകള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിച്ചത്. പോലീസ് സുരക്ഷ നല്‍കാത്തത് കൊണ്ടാണ് കടകള്‍ തുറക്കാന്‍ കഴിയാത്തതെന്നാണ് വ്യാപാരി നേതാക്കള്‍ പറയുന്നത്.
എന്നാല്‍ കടകള്‍ തുറക്കുന്നവര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് കാസര്‍കോട് എ എസ് പി ഡി. ശില്‍പ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും എ.എസ്.പി വ്യക്തമാക്കി. സ്‌കൂളുകളൊന്നും തുറന്നില്ല. പല സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു. ഓഫീസുകളില്‍ ഹാജര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയവരെ പോലീസ് ബസില്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നുണ്ട്. കാഞ്ഞങ്ങാട്ടും ഹര്‍ത്താല്‍ പൂര്‍ണമാണ്. നഗരം വിജനമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Harthal, Harthal affects normal Life
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment