കാഞ്ഞങ്ങാട് നെഹ്റു കോളജ് മുന്‍ പ്രിന്‍സിപ്പലിന്റെ വീടിന് നേരെ ബോംബേറ്

ചെറുവത്തൂര്‍ (www.evisionnews.co) വീടിന് നേരെ ബോംബേറ്. മൂന്നു ജനലുകള്‍ പാടെ നശിക്കുകയും വീടിന് കേടുപാട് സംഭവിക്കുകയും ചെയ്തു. പാര്‍ട്ടി ഗ്രാമമായ കൊടക്കാടാണ് സംഭവം. പുഷ്പ കുടുംബസമേതം ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എറണാകുളത്ത് പോയ സമയത്താണ് അക്രമം നടന്നത്. രണ്ടിന് രാത്രിയിലാണ് അക്രമമെന്ന് കരുതുന്നു. ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം നെഹ്റു കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നാരോപിച്ച് പ്രിന്‍സിപ്പലിന് റീത്തു വെച്ച സംഭവം വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ബി.ജെ.പി അടക്കമുള്ള സംഘടനകള്‍ പുഷ്പക്ക് പിന്തുണയുമായി രംഗത്തുവരികയും കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അധ്യാപികയുടെ വീട്ടിലെത്തി സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. വീടിന് നേരെ ബോംബെറിഞ്ഞതായാണ് സംശയം. സംഭവത്തില്‍ ചീമേനി പൊലീസ് കേസെടുത്തു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?