അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിനെത്തും; മലയിറങ്ങിയ രേഷ്മയേയും ഷാനിലയേയും രഹസ്യമായി പോലീസ് മലകയറ്റുമോ എന്ന് സംശയം; സന്നിധാനത്തും പമ്പയിലും കര്‍മ സമിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ കനത്ത ജാഗ്രതയില്‍

ശബരിമല: (www.kvartha.com 17.01.2019) അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന് സൂചന. കഴിഞ്ഞദിവസം പ്രതിഷേധത്തെ തുടര്‍ന്ന് മലയിറങ്ങിയ കണ്ണൂര്‍ സ്വദേശികളായ രേഷ്മയേയും ഷാനിലയേയും രഹസ്യമായി പോലീസ് മലകയറ്റുമോ എന്ന സംശയത്തെ തുടര്‍ന്ന് സന്നിധാനത്തും പമ്പയിലും കര്‍മ സമിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ കനത്ത ജാഗ്രതയിലാണ്.

കഴിഞ്ഞദിവസം പൊളിഞ്ഞ പോലീസ് തിരക്കഥയെ തുടര്‍ന്ന് യുവതികളെ പ്രവേശിപ്പിക്കാനുള്ള പുതിയ തന്ത്രങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. പോലീസ് മലയിറക്കിയതിനെ തുടര്‍ന്ന് ദര്‍ശനം ലഭിക്കാതെ കഴിഞ്ഞദിവസം മടങ്ങേണ്ടിവന്ന രേഷ്മ നിശാന്തും, ഷാനില സജേഷും ദര്‍ശനം നടത്തിയേ വ്രതം അവസാനിപ്പിക്കൂ എന്നാണ് അറിയിച്ചിരിക്കുന്നത്. മലയിറക്കിയതില്‍ പ്രതിഷേധിച്ച് ഇരുവരും നിരാഹാര സമരം തുടങ്ങുകയും ചെയ്തിരുന്നു.

More women may try to enter Sabarimala shrine, Sabarimala, Sabarimala Temple, News, Religion, Trending, Women, Police, Protection, Controversy, Trending, Kerala.

ഇതിനിടെ പോലീസ് അസോസിയേഷന്റെ രണ്ട് ഭാരവാഹികള്‍ മരക്കൂട്ടത്ത് ക്യാമ്പ് ചെയ്യുന്നതായി വിവരമുണ്ട്. ഇവര്‍ ബുധനാഴ്ച വൈകിട്ട് മരക്കൂട്ടത്തെ ഒരു ഹോട്ടലില്‍ ആഹാരം കഴിക്കുന്ന ദൃശ്യങ്ങള്‍ ചില ചാനലുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. യുവതികളെ വീണ്ടും കൊണ്ടുവരുന്നതിനുള്ള തന്ത്രം മെനയലാണ് ഇതിന് പിന്നിലെന്നും അറിയുന്നു.

ഇക്കഴിഞ്ഞ ജനുവരി രണ്ടിന് ആക്ടിവിസ്റ്റുകളായ അഡ്വ.ബിന്ദു, കനകദുര്‍ഗ എന്നിവരെ സന്നിധാനത്ത് എത്തിച്ച അതേ ശൈലി തന്നെ തുടരുമെന്ന സൂചനയെ തുടര്‍ന്നാണ് സംഘപരിവാര്‍ ജാഗ്രത വര്‍ധിപ്പിച്ചത്. ദര്‍ശനത്തിന് ഇനി രണ്ട് ദിവസം കൂടി മാത്രമേയുള്ളൂ. അതിനിടയില്‍ യുവതികള്‍ എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ഇതിനിടെ പമ്പ, സന്നിധാനം മേഖലകളിലുള്ള പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ ശൈലിയില്‍ കനത്ത പ്രതിഷേധമുണ്ട്. മകരവിളക്ക് കാലഘട്ടം വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതെ കടന്നുപോയതിന്റെ ആശ്വാസത്തില്‍ കഴിയവേയാണ് കഴിഞ്ഞദിവസം മഫ്തി പോലീസ് യുവതികളുമായി മലകയറ്റത്തിന് എത്തിയത്. ഇത് തീര്‍ത്ഥാടന കാലഘട്ടത്തിന്റെ അവസാന നിമിഷം അലങ്കോലപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

അതേസമയം പ്രതിഷേധക്കാരെ ഒതുക്കി മാറ്റി തങ്ങളെ സന്നിധാനത്തെത്തിക്കാത്തതില്‍ മലകയറാനെത്തിയ കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്ത് രൂക്ഷമായി പ്രതികരിച്ചിരുന്നു. പ്രതിഷേധക്കാര്‍ പറയുന്ന ശരണം വിളി 'കൊല്ലണം അപ്പാ' എന്നാണ്. അവരു സംരക്ഷിക്കുന്ന ദൈവത്തെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും രേഷ്മ പറഞ്ഞു.

നാലു മാസത്തോളമായി വ്രതം നോല്‍ക്കുന്നു. തിരിച്ചു കുടുംബജീവിതത്തിലേക്കു മടങ്ങണമെങ്കില്‍ മാലയഴിക്കേണ്ടത് ആവശ്യമാണ്. അയ്യപ്പനെ കാണാതെ മാലയഴിക്കുന്നത് എങ്ങനെയാണെന്നു വിശ്വാസികള്‍ പറഞ്ഞു തരണമെന്നും രേഷ്മ ആവശ്യപ്പെട്ടിരുന്നു.

വ്രതം നോറ്റാണ് എത്തിയതെന്നും ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്നും വ്യക്തമാക്കിയാണു യുവതികള്‍ ബുധനാഴ്ച പുലര്‍ച്ചെ മല ചവിട്ടിയത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ഇവരെ തിരിച്ചിറക്കാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടതായും വന്നു. ഏറ്റവും സമാധാനപരമായി മല ചവിട്ടാമെന്നുള്ളതു കൊണ്ടാണു മകരവിളക്കു കഴിയുന്നതുവരെ കാത്തിരുന്നതെന്നും രേഷ്മ നിഷാന്ത് പറഞ്ഞു.

നിലയ്ക്കലില്‍നിന്ന് നീലിമല വരെ ആരുടെയും സഹായമില്ലാതെയാണ് എത്തിയത്. പമ്പ വരെയെത്തിയത് കെഎസ്ആര്‍ടിസി ബസിലാണ്. അവിടെ വരെ തങ്ങളെ ആരെങ്കിലും തടയുകയോ പ്രതിഷേധിക്കുകയോ ചെയ്തിരുന്നില്ല. പോലീസല്ല, തങ്ങളെ തടയുന്നവരാണു വെല്ലുവിളി. അവരെ മാറ്റിയിട്ട് തങ്ങളെ കയറ്റാന്‍ പോലീസിനു കഴിയുന്നില്ലെന്നത് വളരെ സങ്കടകരമാണ്. മാലയിട്ട അന്നുമുതല്‍ കൊല്ലുമെന്നും വെട്ടിക്കീറുമെന്ന തരത്തിലുള്ള പ്രതിഷേധമാണ് തനിക്കെതിരെ ഉണ്ടാകുന്നത്. അതിന്റെ പത്തിലൊന്നു പ്രതിഷേധം പോലും ഇവിടെ ഉണ്ടായിട്ടില്ല. അയ്യപ്പനെന്ന ശക്തി സ്ത്രീകള്‍ വരുന്നതിന് ഒരിക്കലും എതിരല്ലെന്നും രേഷ്മ പറഞ്ഞു.

മല കയറ്റം തങ്ങള്‍ ആരംഭിച്ചപ്പോള്‍ പ്രതിഷേധവുമായി എത്തിയത് വെറും പത്തുപേര്‍ മാത്രമായിരുന്നുവെന്ന് ഷാനില സജേഷും പറഞ്ഞു. അവരെ പിടിച്ചുമാറ്റാതെ തങ്ങളെ തടഞ്ഞുവയ്ക്കുകയായിരുന്നു പോലീസുകാര്‍. നൂറു ദിവസമായി വ്രതം നോല്‍ക്കുന്നു. എങ്ങനെയാണ് ഞങ്ങള്‍ വ്രതം അവസാനിപ്പിക്കുക. ഭക്തര്‍ക്കാര്‍ക്കും യാതൊരു പ്രശ്‌നവുമില്ലെന്നും ഷാനില പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: More women may try to enter Sabarimala shrine, Sabarimala, Sabarimala Temple, News, Religion, Trending, Women, Police, Protection, Controversy, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?