കേരള രാഷ്ട്രീയത്തിലെ മരയോന്താണ് പി സി ജോര്‍ജ്: പ്രിന്‍സ് ലൂക്കോസ്

കോട്ടയം: (www.kvartha.com 10.01.2019) കേരള രാഷ്ട്രീയത്തിലെ മരയോന്താണ് പി സി ജോര്‍ജെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി പ്രിന്‍സ് ലൂക്കോസ്. കേരള രാഷ്ട്രീയത്തില്‍ ആര്‍ക്കും വേണ്ടാത്ത ചരക്കാണ് പി സിയെന്നും സ്ഥിരതയില്ലാത്ത നിലപാടുകളാണ് പി സി ജോര്‍ജിന്റെ ഏക്കലത്തെയും നിലപാടെന്നും അദ്ദേഹം പരിഹസിച്ചു.
Kottayam, Kerala, News, P.C George, Prince Luckose, Prince Luckose against PC George

നിറം മാറ്റം കൊണ്ടും നിലപാട് മാറ്റം കൊണ്ടും പി സി ജോര്‍ജ് കേരള രാഷ്ട്രീയത്തിലെ മരയോന്താണ്. കോണ്‍ഗ്രസുമായി സഹകരിക്കണം എന്ന ജോര്‍ജിന്റെ ആഗ്രഹത്തെ അസാധ്യം എന്നു മാത്രമെ വിശേഷിപ്പിക്കുവാനാവുകയുള്ളൂ. പ്രിന്‍സ് പറഞ്ഞു.

നിയമസഭയില്‍ ബിജെപിക്കൊപ്പമിരുന്ന ജോര്‍ജ് ഇപ്പോള്‍ കോണ്‍ഗ്രസ് സ്‌നേഹം പ്രകടിപ്പിക്കുന്നത് അപഹാസ്യമാണെന്നും അഭയം കൊടുത്ത വീടിന്റെ കഴുക്കോല്‍ ഊരുന്ന കഥാപാത്രത്തിന്റെ വഞ്ചനയെക്കാള്‍ നീചമായ ചെയ്തികളുടെ ചരിത്രമാണ് ജോര്‍ജിനെന്നും ലൂക്കോസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, P.C George, Prince Luckose, Prince Luckose against PC George 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?