കെ. സുരേന്ദ്രന്‍ ശബരിമല കയറേണ്ട; ഹര്‍ജി റാന്നി കോടതിയും തള്ളി


(www.evisionnews.co) ശബരിമലയില്‍ പോകുന്നതിനായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളി. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി തള്ളിയത്. സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ അനുമതിയില്ലെന്നായിരുന്നു പ്രധാന ഉപാധി.

ശബരിമലയില്‍ മകരവിളക്കിന് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി സുരേന്ദ്രന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു് ഹര്‍ജി പരിഗണിക്കുന്നതിനിടെ ശബരിമലയില്‍ സ്ഥിതി ശാന്തമാണെന്നും അത് തകര്‍ക്കുമോയെന്നും കോടതി സുരേന്ദ്രനോട് ചോദിച്ചു. ഈ സീസണില്‍ തന്നെ പോകണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും കോടതി ചോദിച്ചു. കെട്ടു നിറച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ കോടതിയില്‍ മറുപടി നല്‍കി. 

ഏതെങ്കിലും മലയാള മാസം ഒന്നാം തിയതി പോയാല്‍ പോരേയെന്നും കോടതി ചോദിച്ചു. ശബരിമലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് പ്രതി നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ സീസണില്‍ സുരേന്ദ്രനെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?