കാസര്‍കോടും മഞ്ചേശ്വരത്തും മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി ശ്രമം: സി.പി.എമ്മുമായി ഇണങ്ങാനും നീക്കം


കാസര്‍കോട് (www.evisionnews.co): യു.ഡി.എഫിനും പ്രത്യേകിച്ച് മുസ്ലിം ലീഗിനും ഏറെ വളക്കൂറുള്ള കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി ശ്രമം. കൂടുതല്‍ മുസ്ലിം വോട്ടുകള്‍ ഇടതു പാളയത്തിലെത്തിക്കാന്‍ ബി.ജെ.പി സി.പി.എമ്മുമായി രഹസ്യ ധാരണയുണ്ടാക്കിയതായും വിവരമുണ്ട്. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സി.പി.എം- ബി.ജെ.പി എതിര്‍ചേരിയാകുന്ന കേസുകള്‍ ഒത്തുതീര്‍ക്കാനും സി.പി.എമ്മിലെ മുസ്ലിം നേതാക്കള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യാനും ബി.ജെ.പി പ്രാദേശിക നേതാക്കള്‍ക്കകടക്കം നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ച് രാഷ്ടീയ ലാഭം കൊയ്യാനുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രമാണ് ഇതോടെ പുറത്തുവരുന്നത്. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സി.പി.എം നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന സി.പി.എം മൂന്നാംസ്ഥാനത്തേക്ക് പോവുകയായിരുന്നു. ഇരുമണ്ഡലങ്ങളിലും സി.പി.എമ്മിനെ കൂട്ടുപിടിച്ചാല്‍ മുന്‍തൂക്കം നേടാമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായാണ് സി.പി.എമ്മിനോട് തന്ത്രപരമായി ഇണങ്ങാന്‍ ബി.ജെ.പി ശ്രമിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പി. അബ്ദുല്‍ റസാഖ് ബിജെപിയുടെ കെ. സുരേന്ദ്രനെ തോല്‍പിച്ചത് വെറും 89 വോട്ടുകള്‍ക്കാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിഎച്ച് കുഞ്ഞമ്പു മൂന്നാമതുമെത്തി. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുരേന്ദ്രനെതിരെ 5828 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 48,817 വോട്ടുകള്‍ നേടിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. ഇവിടെ മുസ്ലിം വോട്ടുകള്‍ കുറച്ചെങ്കിലും സി.പി.എമ്മിന്റെ പെട്ടിയാലാക്കാനായാല്‍ അത് ഗുണകരമാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.

മഞ്ചേശ്വരത്തിന്റെ വികസന നായകനായി മണ്ഡലം വാഴ്ത്തപ്പെടുന്ന പി.ബി അബ്ദുല്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് വീണ്ടുമൊരു തെരഞ്ഞെടുപ്പ് ഉണ്ടായാല്‍ നിലവിലെ സഹതാപ തരംഗത്തില്‍ മുസ്ലിം ലീഗിന് തന്നെയാണ് മുന്‍തൂക്കം. കഴിഞ്ഞ തവണ എല്‍.ഡി.എഫിന് പോയ വോട്ടുകള്‍ പോലും യു.ഡി.എഫിന് തുണയായേക്കും. എം.എല്‍.എയുടെ വിയോഗ ശേഷവും കഴിഞ്ഞ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കാതെ നീട്ടിക്കൊണ്ടുപോവുന്നതിന്റെ ബി.ജെ.പിയുടെ ലക്ഷ്യവും ഇത് തന്നെയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള തന്ത്രവുമായി ബി.ജെ.പി രംഗത്തിനിറങ്ങിയിരിക്കുന്നത്.

മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം പ്രതിനിധികളായ രണ്ട് ഏരിയാ സെക്രട്ടറിമാര്‍ സി.പി.എമ്മിനുണ്ട്. കുമ്പളയില്‍ സുബൈറും മഞ്ചേശ്വരത്ത് റസാഖ് ചിപ്പാറും. ഇവരെ കേന്ദ്രീകരിച്ചാണ് പുതിയ നീക്കത്തിന് ബി.ജെ.പി തയാറെടുക്കുന്നത്. പൊലീസ് സ്റ്റേഷനുകളിലും മറ്റും സി.പി.എമ്മിലെ മുസ്ലിം നേതാക്കള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും അതുമൂലം സാധാരണക്കാരായ വോട്ടര്‍മാരെ സി.പി.എമ്മിലെ നേതാക്കളോട് മതിപ്പുണ്ടാക്കാനും പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുമാണ് ബി.ജെ.പി നിര്‍ദേശം. ഇതിന്റെ മുന്നോടിയായി സി.പി.എം നേതാക്കളുമായി രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?