ഹജ്ജ്: മെഡിക്കല്‍ ഫിറ്റ്‌നസ് ക്യാമ്പ് നാളെ മുതല്‍ ഫെബ്രു നാല് വരെ കാസര്‍കോട്ട്


കാസര്‍കോട് (www.evisionnews.co): സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഈവര്‍ഷത്തെ ഹജ്ജിന് അനുമതി ലഭിച്ചവര്‍ക്കുള്ള മെഡിക്കല്‍ ഫിറ്റ്‌നസ് ചെക്കപ്പ് ക്യാമ്പ് ജനുവരി 21മുതല്‍ ഫെബ്രുവരി നാലുവരെ പ്രൈംലൈഫ് ഹെല്‍ത്ത് മാളില്‍ നടക്കും. നാളെ രാവിലെ 11മണിക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റര്‍ ട്രെയിനര്‍ എന്‍.പി സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. 

എന്‍.കെ അമാനുള്ള (ജില്ലാ ഹജ്ജ് ട്രെയിനര്‍), ടി.കെ സിറാജുദ്ദീന്‍ (കാസര്‍കോട് ഹജ്ജ് ട്രെയിനര്‍), ഡോ. മുഹമ്മദ് സലീം (യൂറോളജിസ്റ്റ്, മെഡിക്കല്‍ ഡയറക്ടര്‍- ഹെല്‍ത്ത് മാള്‍), മഹ്മൂദ് ബന്തിയോട് (മാനേജിംഗ് പാര്‍ട്ണര്‍- ഹെല്‍ത്ത് മാള്‍), കെ.പി അബൂയാസിര്‍ (മാനേജിംഗ് പാര്‍ട്ണര്‍- ഹെല്‍ത്ത് മാള്‍), മുഹമ്മദ് ഫൈസല്‍ (മാനേജിംഗ് പാര്‍ട്ണര്‍) സംബന്ധിക്കും. എണ്ണൂറ് രൂപ ചെലവുവരുന്ന ഹജ്ജ് പാക്കേജ് (Blood Group, Complete Blood Count, X-Ray Chest, Eye test, Medical Fitness Certificate) കുറഞ്ഞ നിരക്കില്‍ ഇരുന്നൂറ് രൂപക്ക് ലഭ്യമാവും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും വിളിക്കുക: 04994 222 226, 9544 322 226.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?