പൈക്ക ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് പുതിയ സാരഥികള്‍
കാസര്‍കോട് (www.evisionnews.co): പൈക്കയിലെയും പരിസര പ്രദേശങ്ങളിലെയും യുവകൂട്ടായ്മയായ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ആറുവര്‍ഷം മുമ്പ് രൂപംകൊണ്ട ഈകൂട്ടായ്മ ആതുരസേവനം, ഭവന ധനസഹായം, മംഗല്യനിധി, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് എന്നിങ്ങനെ ഒട്ടനവധി ജീവകാരുണ്യ- സാമൂഹിക പ്രവര്‍ത്തനങ്ങളാണ് ഇതിനോടകം നടത്തിയത്. ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ വിപുലീകരിക്കുന്നതിന്ന് വേണ്ടി 25അംഗ കമ്മിറ്റിക്ക് രൂപം നല്‍കി.
ഇബ്രാഹിം കൊയര്‍കൊച്ചിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം പ്രവാസി ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ കരിങ്ങപ്പള്ളം ഉദ്ഘാടനം ചെയ്തു. ബി.കെ ബഷീര്‍ പൈക്ക സ്വാഗതവും ജി.എസ് ഇബ്രാഹിം ചന്ദ്രന്‍പാറ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ബക്കര്‍ പൈക്ക, ഐ.പി.എം ഇബ്രാഹിം, അബ്ദുല്ല കൊയര്‍കൊച്ചി, ഹനീഫ് കരിങ്ങപ്പള്ളം, ഇബ്രാഹിം കുഞ്ഞിപ്പാറ, കെ.എം ഹനീഫ് (രക്ഷാധികാരികള്‍), ഇബ്രാഹിം കൊയര്‍ കൊച്ചി (ചെയര്‍), അഷ്റഫ് റെഡ്ബുള്‍, ഷരീഫ് മുല്‍ത്താന്‍ (വൈസ് ചെയര്‍), ബി.കെ ബഷീര്‍ പൈക്ക (ജന. കണ്‍), റഫീഖ് വീട്ടിയടുക്ക, കെ.എം സാദിഖ്, ജമാല്‍ ഖത്തര്‍, ബഷീര്‍ ചുരിപ്പള്ളം (കണ്‍), ജി.എസ് ഇബ്രാഹിം (ട്രഷ). കെ.ഇ നൗഷാദ്, ഹമീദ് ഒ.പി, റഷീദ് പൊട്ടിപ്പലം, അഷ്റഫ് ബസ്മല, അഷ്റഫ് ബി.എ ബഹ്‌റൈന്‍, റഹീം വീട്ടിയടുക്ക, ഇബ്രാഹിം ബി.എ, സത്താര്‍ ബി.എം, ഷാനിഫ് സംസം, സനാഫ് കല്ലായം (പ്രവര്‍ത്തക സമിതി അംഗങ്ങള്‍).
Powered by Info News For You

Comments
Post a Comment