തുടര്‍ച്ചയായ ഹര്‍ത്താലുകള്‍; സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: (www.kvartha.com 07.01.2019) തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ഹൈക്കോടതി. ഹര്‍ത്താലുകള്‍ തുടര്‍ സംഭവം ആയതിന് സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിന്റെ മറവിലുണ്ടായ സംഘര്‍ഷങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ത്താല്‍ ഗുരുതര പ്രശ്‌നമാണ്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താലുകള്‍ നടന്നുവെന്നത് വിശ്വാസിക്കാന്‍ കഴിയാത്ത കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ത്താലുകള്‍ ഉണ്ടാകുമ്പോള്‍ കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ക്ക് വേണ്ടി ബിജു രമേശും മറ്റൊരാളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.

There is strong public emotion against Harthals, criticizes HC, Kochi, News, Politics, Harthal, Controversy, Criticism, Protection, Kerala.

ഹര്‍ത്താലുകള്‍ ഗുരുതര പ്രശ്‌നമാണ്. സംസ്ഥാനത്തിന് കോടികളുടെ നഷ്ടമാണ് ഹര്‍ത്താല്‍ മൂലം ഉണ്ടാകുന്നത്. സുപ്രീം കോടതിയും ഹൈക്കോടതിയും ഇക്കാര്യത്തില്‍ നിരവധി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചെങ്കിലും അതൊന്നും പ്രാവര്‍ത്തികമാകുന്നില്ല. ഹര്‍ത്താല്‍ ഇന്നൊരു തമാശയായി മാറിയിരിക്കുകയാണ്.

ഹര്‍ത്താലുകള്‍ ഓഫീസുകളുടെയും സ്‌കൂളുകളുടെയും പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നു. ഹര്‍ത്താലുകള്‍ക്കെതിരെ ജനവികാരം ഉയരുന്നത് കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അതില്‍ എല്ലാവരും പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഹര്‍ത്താലുകളുടെ മറവില്‍ നടക്കുന്ന അക്രമങ്ങളും ഗൗരവകരമായ വിഷയമാണ്. അക്രമങ്ങള്‍ തടയാന്‍ സമഗ്രമായ പദ്ധതികള്‍ നടത്തണം. ഹര്‍ത്താലിന്റെ മറവില്‍ നടക്കുന്ന അക്രമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും കോടതി ചോദിച്ചു.

ഹര്‍ത്താല്‍ ദിവസം തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ ഹര്‍ത്താലില്‍ കടകള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഹര്‍ത്താല്‍ ദിവസം അക്രമങ്ങള്‍ തടയാന്‍ എന്തൊക്കെ നടപടികള്‍ എടുത്തുവെന്ന് ഉച്ചക്ക് ശേഷം അറിയിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: There is strong public emotion against Harthals, criticizes HC, Kochi, News, Politics, Harthal, Controversy, Criticism, Protection, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?