സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

(www.evisionnews.co) പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍(67) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 953 ല്‍ നെയ്യാറ്റിന്‍കരയ്ക്കടുത്ത് ഊരൂട്ടമ്പലത്ത്. എം.വേലുക്കുട്ടി- ഭാസമ്മ ദമ്പതികളുടെ മകനായാണ് ലെനിന്‍ രാജേന്ദ്രന്‍ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്നും ബിരുദം നേടി. എറണാകുളത്തു ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസില്‍ പ്രവര്‍ത്തിക്കവേ അവിടെവെച്ചു പി.എ.ബക്കറെ പരിചയപ്പെട്ടതാണ് ലെനിന്‍ രാജേന്ദ്രന്റെ ജീവിതത്തില്‍ വഴിത്തിരിവായത്
1981ല്‍ പുറത്തിറങ്ങിയ വേനല്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധാന രംഗത്തേക്ക് കടക്കുന്നത്. വചനം (1989), സ്വാതി തിരുനാള്‍ (1987), ദൈവത്തിന്റെ വികൃതികള്‍ (1992), മഴ (2000), കുലം, അന്യര്‍ (2003), രാത്രിമഴ (2007), മകരമഞ്ഞ് (2010) എന്നിവ പ്രധാന ചിത്രങ്ങളാണ്.
രഘുവരന്‍-ശ്രീവിദ്യ ജോഡി അഭിനയിച്ച ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിലൂടെ 1992 ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ‘കുലം’ എന്ന ചിത്രത്തിന് 1996 ലെ സംസ്ഥാന പുരസ്‌കാരവും നേടി. പി. ചന്ദ്രമതിയുടെ വെബ്‌സൈറ്റ് എന്ന കഥയെ ആസ്പദമാക്കി ചിത്രീകരിച്ച ‘രാത്രി മഴ’ ചിത്രം 2006ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അദ്ദേഹത്തിന് നേടിക്കൊടുത്തു.
Powered by Info News For You
Comments
Post a Comment