കടം നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടവര്‍ക്കെതിരെ ഭീഷണിയും കള്ള കേസുമെന്ന് പരാതി
അഞ്ചല്‍: (www.kvartha.com 19.01.2019) വായ്പയായി കൊടുത്ത തുക തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയും മോഷണമാരോപിച്ച് പൊലീസില്‍ കേസും നല്‍കിയതായി വീട്ടമ്മ വാര്‍ത്താ സമ്മേളത്തില്‍ ആരോപിച്ചു. കോട്ടുക്കല്‍ ഏലിയം കവടിയില്‍ വീട്ടില്‍ സതീഭായി അമ്മയും സഹായി കെ.എ. ഷാജിയുമാണ് പരാതിയുമായെത്തിയത്.
അഞ്ചല്‍ മുക്കട ജംഗ്ഷനില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന കുടുംബത്തിന് 2017ല്‍ ഇവര്‍ പല തവണയായി എട്ട് ലക്ഷം രൂപ മകളുടെ വിവാഹാവശ്യത്തിനായി വായ്പ നല്‍കിയിരുന്നതാണ്.
എന്നാല്‍ തുക തിരികെ ലഭിക്കാതായപ്പോള്‍ നാട്ടുകാരുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും അതിന്‍ പ്രകാരം ഇവരുടെ സ്വിഫ്റ്റ് മാരുതി കാര്‍ അഞ്ചര ലക്ഷം രൂപാ വിലമതിച്ച് നല്‍കുകയും ബാക്കി തുകയായ രണ്ടര ലക്ഷം രൂപ രണ്ട് മാസത്തിനകം തിരികെ തരണമെന്നുമായിരുന്നു വ്യവസ്ഥയുണ്ടാക്കിയത്. എന്നാല്‍ ഏതാനും ദിവസത്തിന് ശേഷം തന്റെ വീട്ടില്‍ നിന്നും കാര്‍ അവര്‍ തന്നെ തട്ടിയെടുക്കുകയും തങ്ങള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസു കൊടുക്കുകയും ചെയ്തുവത്രേ.
ഇതിനെതിരേ മുഖ്യമന്ത്രിയുടെ ഗ്രീവന്‍സ് സെല്ലിനും ഉന്നത പൊലീസ് അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു പരിഹാര നടപടിയും ഉണ്ടാകുന്നില്ലെന്നും പോലീസ് തങ്ങള്‍ക്ക് പരാതിയില്ലെന്ന് പറയുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്നാണ് ഇവരുടെ പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Threatening against House wife, Kollam, Threatened, House Wife, Press meet, Complaint, Police, Case, News, Kerala.
അഞ്ചല്‍ മുക്കട ജംഗ്ഷനില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന കുടുംബത്തിന് 2017ല്‍ ഇവര്‍ പല തവണയായി എട്ട് ലക്ഷം രൂപ മകളുടെ വിവാഹാവശ്യത്തിനായി വായ്പ നല്‍കിയിരുന്നതാണ്.
എന്നാല്‍ തുക തിരികെ ലഭിക്കാതായപ്പോള്‍ നാട്ടുകാരുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും അതിന്‍ പ്രകാരം ഇവരുടെ സ്വിഫ്റ്റ് മാരുതി കാര്‍ അഞ്ചര ലക്ഷം രൂപാ വിലമതിച്ച് നല്‍കുകയും ബാക്കി തുകയായ രണ്ടര ലക്ഷം രൂപ രണ്ട് മാസത്തിനകം തിരികെ തരണമെന്നുമായിരുന്നു വ്യവസ്ഥയുണ്ടാക്കിയത്. എന്നാല്‍ ഏതാനും ദിവസത്തിന് ശേഷം തന്റെ വീട്ടില്‍ നിന്നും കാര്‍ അവര്‍ തന്നെ തട്ടിയെടുക്കുകയും തങ്ങള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസു കൊടുക്കുകയും ചെയ്തുവത്രേ.
ഇതിനെതിരേ മുഖ്യമന്ത്രിയുടെ ഗ്രീവന്‍സ് സെല്ലിനും ഉന്നത പൊലീസ് അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു പരിഹാര നടപടിയും ഉണ്ടാകുന്നില്ലെന്നും പോലീസ് തങ്ങള്‍ക്ക് പരാതിയില്ലെന്ന് പറയുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്നാണ് ഇവരുടെ പരാതി.
Keywords: Threatening against House wife, Kollam, Threatened, House Wife, Press meet, Complaint, Police, Case, News, Kerala.
Powered by Info News For You

Comments
Post a Comment