'കാസര്‍കോട് വളരെ സുന്ദരമാണ്, ഇവിടുത്തെ ജനങ്ങളെ എനിക്ക് ഇഷ്ടപ്പെട്ടു'; കാസര്‍കോട്ടെത്തിയ ബഹ്‌റൈന്‍ രാജകുടുംബാംഗത്തിന്റെ മലയാളത്തിലുള്ള പുതുവത്സരാശംസ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കാസര്‍കോട്: (www.kasargodvartha.com 06.01.2019) 'കാസര്‍കോട് വളരെ സുന്ദരമാണ്, ഇവിടുത്തെ ജനങ്ങളെ എനിക്ക് ഇഷ്ടപ്പെട്ടു'. കാസര്‍കോട്ടെത്തിയ ബഹ്‌റൈന്‍ രാജകുടുംബാംഗത്തിന്റെ മലയാളത്തിലുള്ള പുതുവത്സരാശംസ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രമുഖ വ്യവസായി ലത്വീഫ് ഉപ്പളയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടെത്തിയ ബഹറൈന്‍ രാജകുടുംബാംഗവും ബിസിനസുകാരിയുമായ ശൈഖ നൂറ ബിന്‍ത് അല്‍ ഖലീഫയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

'നമസ്‌തേ കാസര്‍കോട്, എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍, ഞാന്‍ ഇപ്പോള്‍ കാസര്‍കോട്ടാണ്. ലത്വീഫ് ഉപ്പളയുടെ മകളുടെ കല്യാണത്തിനെത്തിയതാണ് ഞാന്‍, എല്ലാ വിധ ആശംസകളും നേരുന്നു' എന്നും അവര്‍ വീഡിയോയിലൂടെ പറയുന്നു. നിരവധി പേരാണ് പോസ്റ്റിന് ലൈക്കുകള്‍ കമന്റുകളും നല്‍കിയത്.

Watch Video



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Video, Social-Media, Top-Headlines, Sh. Noora Al Khalifa about Kasaragod; Video goes viral
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?