വിനോദയാത്ര പോകാന്‍ സ്‌കൂളിലേക്ക് എത്തിച്ച് മടങ്ങിയതിന് പിന്നാലെ അധ്യാപികയായ ഭാര്യ അറിഞ്ഞത് ഭര്‍ത്താവിന്റെ ദാരുണാന്ത്യം

ഉദുമ: (www.kasargodvartha.com 19.01.2019) വിനോദയാത്ര പോകാന്‍ സ്‌കൂളിലേക്ക് എത്തിച്ച് മടങ്ങിയതിന് പിന്നാലെ അധ്യാപികയായ ഭാര്യ അറിഞ്ഞത് ഭര്‍ത്താവിന്റെ ദാരുണാന്ത്യം. കെ.എസ്.ടി.പി റോഡില്‍ കളനാട് സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരനായ മാങ്ങാട് വെടിക്കുന്ന് അമ്പിലാടിയിലെ വിജയകുമാറിന്റെ (55) ദാരുണമായ മരണമാണ് അതീവ ദുഖകരമായ അവസ്ഥയുണ്ടാക്കിയത്.

പാലക്കുന്ന് ഗ്രീന്‍വുഡ് പബ്ലിക്ക് സ്‌കൂളിലെ അധ്യാപികയായ ഭാര്യ ദീപയെ രാവിലെ ഏഴ് മണിയോടെ വിനോദയാത്ര പോകാനായി സ്‌കൂട്ടറില്‍ സ്‌കൂളിലെത്തിച്ച് മടങ്ങിയതായിരുന്നു വിജയകുമാര്‍. രാവിലെ എട്ട് മണിക്കാണ് വിദ്യാര്‍ത്ഥികളുമായി സ്‌കൂളില്‍ നിന്നും വിനോദയാത്ര പോകാന്‍ തീരുമാനിച്ചിരുന്നത്. ഭാര്യയെ സ്‌കൂളില്‍ വിട്ട് വീട്ടിലെത്തിയ വിജയകുമാര്‍ ചെമ്മനാട്ടെ കാര്‍ ഷോറൂമിലെ സെക്യൂരിറ്റി ജോലിക്കായി പോകുമ്പോഴാണ് കളനാട് കെ.എസ്.ടി.പി റോഡില്‍ മഹീന്ദ്ര മിനി വാന്‍ ഇടിച്ച് ദാരുണമായി മരിച്ചത്.

മരിച്ചത് ആരാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. ആളെ തിരിച്ചറിഞ്ഞതോടെ ഉടന്‍ തന്നെ വിവരം സ്‌കൂളില്‍ അറിയിക്കുകയായിരുന്നു. അപ്പോഴേക്കും വിനോദയാത്ര പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു എല്ലാവരും. ഈ ദുരന്ത വാര്‍ത്ത എല്ലാവരെയും ഒരേ പോലെ നടുക്കി. ഇതോടെ യാത്ര ഒഴിവാക്കി ദീപയെയും കൂട്ടി അധ്യാപികമാരും സ്‌കൂള്‍ അധികൃതരും വീട്ടിലെത്തുകയായിരുന്നു. ഭര്‍ത്താവിന്റെ അപ്രതീക്ഷിതമായ മരണവിവരം ദീപയെ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തികളഞ്ഞു. ദീപയെ ആശ്വസിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും വാക്കുകളില്ലായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Teacher, school, Students, Death, Accidental-Death, Kalanad, Vijaya Kumar's death; Wife shocked
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?