ഇന്ത്യയിലെ ആദ്യത്തെ സൗരോര്‍ജ്ജ പമ്പ് ഐ ഒ സി വിപുലമാക്കും

കൊച്ചി: (www.kvartha.com 02.01.2019) അങ്കമാലിക്കു സമീപം പൊങ്ങത്ത് സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രഥമ പെട്രോള്‍ പമ്പായ അങ്കമാലി പൊങ്ങത്തെ ഇന്ത്യന്‍ ഓയില്‍ ജൂബിലി റീട്ടെയ്ല്‍ ഔട്ട്‌ലെറ്റ് മുപ്പതോളം അടിസ്ഥാന സൗകര്യ ഘടകങ്ങള്‍ ചേര്‍ന്നതാണെന്ന് ഇന്ത്യന്‍ ഓയില്‍ സംസ്ഥാന തലവനും ചീഫ് ജനറല്‍ മാനേജരുമായ പി എസ് മോനി പറഞ്ഞു.

ഇന്ത്യയിലെ തന്നെ ഐ.ഒ.സിയുടെ കീഴിലുള്ള പമ്പുകളില്‍ സ്ഥല സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും കൊണ്ട് വളരെ മുന്നിലാണ് പൊങ്ങം സൗരോര്‍ജ പെട്രോള്‍ പമ്പ് . 2.72 ഏക്കറില്‍ പരന്നു കിടക്കുന്ന സ്ഥലത്തെ പമ്പ് പരിസ്ഥിതി സൗഹൃദപരമാണ്.

Solar-Powered Petrol Pump Opened, Kochi, News, Business, Technology, Petrol, Kerala

72 ചതുരശ്ര മീറ്റര്‍ വരുന്ന സോളാര്‍ പാനലുകള്‍ പമ്പിന്റെ എല്ലാ ഊര്‍ജാവശ്യങ്ങളും നിറവേറ്റാന്‍ പര്യാപ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 50 കിലോവാട്ടാണ് നിലവില്‍ ഇവിടെ വൈദ്യുതി ഉല്‍പ്പാദനം. അടുത്തു തന്നെ പുതിയ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു ഊര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കും. നിലവില്‍ 70 ലക്ഷം രൂപയോളം സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിനു ചെലവായി.

സമ്പൂര്‍ണമായും ഓട്ടോ മേറ്റഡ് ആണ്. ഓയില്‍ ചേഞ്ച് അതിവേഗം നടത്താം. നൈട്രജന്‍ എയര്‍, അഞ്ചു കിലോ എല്‍ പി ജി സിലിണ്ടര്‍, എടിഎം സൗകര്യം, എന്നീ സൗകര്യങ്ങളെല്ലാം ഇവിടെ ഉണ്ട്. നിലവില്‍ നൈട്രജന്‍ ഫില്ലിങ്ങ് സൗജന്യമായി നടത്തുന്നു. ഓയില്‍ ചേഞ്ചിനുള്ള ആധുനിക സംവിധാനവും ഇവിടെയുണ്ട്.

പമ്പ് പ്രവര്‍ത്തിക്കുന്ന ജൂബിലി റീട്ടെയില്‍ ഔട്ട് ലെറ്റിനോട് ചേര്‍ന്നു വിപുലമായ റസ്‌റ്റോറന്റ്, ഫ് ളീറ്റ് കാര്‍ഡ്, ലോയല്‍റ്റി പരിപാടികള്‍, ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് സൗകര്യം, ഓണ്‍ലൈന്‍ വാലറ്റ് പേയ്‌മെന്റ് സൗകര്യം, വിപിനം പ്ലാന്റ് നഴ്‌സറി, കേയ്ക്ക് ഷോപ്പ് എന്നിവയും ശ്രദ്ധേയങ്ങളാണ്.

എല്‍.പി.ജി കൊണ്ടു പ്രവര്‍ത്തിക്കുന്ന തേപ്പ് പെട്ടിയാണ് ഇവിടെ പ്രദര്‍ശനത്തിനു വെച്ചിരിക്കുന്നത്. വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഇസ്തിരിപ്പെട്ടിയുടെ പകുതിയോളം മാത്രമെ ഇതിനു ചെലവ് വരികയുളളു.

വിശാലമായ ബസ് ട്രക്ക് പാര്‍ക്കിങ്ങ് സൗകര്യങ്ങളാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം.
കുടിവെള്ളം, സാനിട്ടറി നാപ്കിന്‍ ഡിസ് പെന്‍സറോടു കൂടിയ ശുചിമുറി സൗകര്യം, ബട്ടര്‍ ഫ് ളൈപാര്‍ക്ക്, മത്സ്യക്കുളം, ഔഷധച്ചെടിത്തോട്ടം, വെജിറ്റേറിയന്‍ റെസ്‌റ്റോറന്റ്, കോഫീ ഷോപ്പ്, തീര്‍ത്ഥാടകര്‍ക്കുള്ള ഇടത്താവളം, ട്രെയിനിങ്ങ് സെന്റര്‍, ബട്ടര്‍ ഫ്‌ളൈ ഗാര്‍ഡന്‍ എന്നിവയും ഇവിടെ ഉണ്ട്. ലവ് ബേര്‍ഡ്‌സും മുയലും താറാവും കോഴിയുമെല്ലാം ഉപഭോക്താവിനെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഓയില്‍ സംസ്ഥാന തലവനും ചീഫ് ജനറല്‍ മാനേജരുമായ പി എസ് മോനി , ഡി.ജി.എം കെ.രഘു, സംസ്ഥാന എല്‍.പി.ജി വിഭാഗം ജനറല്‍ മാനേജര്‍ എ.രവി എന്നിവര്‍ വിശദീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Solar-Powered Petrol Pump Opened, Kochi, News, Business, Technology, Petrol, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?