കേരളത്തിലെ സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ലോക്‌സഭയില്‍ ബിജെപി
ന്യൂഡല്‍ഹി: (www.kvartha.com 07.01.2019) കേരളത്തിലെ സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ ബിജെപി എംപി നിഷികാന്ത് ദുബെ. ശബരിമലയുടെ പേരില്‍ സിപിഎം പ്രവര്‍ത്തകള്‍ കേരളത്തില്‍ അക്രമം നടത്തുകയാണെന്നും സംസ്ഥാന സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നുമായിരുന്നു ദുബെയുടെ ആവശ്യം. കേരളത്തില്‍ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നടത്തിയ അക്രമങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടത് എംപിമാരുടെ കനത്ത പ്രതിഷേധത്തിനിടെയാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. ബിജെപിയുടെ കേരളത്തിലെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ വി മുരളീധരന്റെ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ രാവിലെ ലോക്‌സഭയ്ക്ക് പുറത്ത് ബിജെപി എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയത്.
സ്വാതന്ത്ര്യത്തിന് ശേഷം അധികാരത്തില്‍ കയറിയ ഇടത് സര്‍ക്കാരുകള്‍ കേരളത്തില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഏകപക്ഷീയമായ ആക്രമണങ്ങള്‍ അഴിച്ച് വിടുകയാണ്. രാജ്യസഭാംഗമായ വി മുരളീധരന്റെ വീട് പോലും ക്രൂരമായി ആക്രമിക്കപ്പെട്ടു. സിപിഎം ആക്രമണങ്ങളില്‍ നിരവധി ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ജീവന്‍ നഷ്ടമായി. ദുബെ ലോക്‌സഭയില്‍ പറഞ്ഞു.
Keywords: BJP against Nishikanth Dube against Kerala govt, India, National, News, New Delhi, BJP, Abandon the government in the state and give President's rule: BJP against Nishikanth Dube

Powered by Info News For You

Comments
Post a Comment