വാഹനാപകട പരമ്പരകള്‍ക്ക് കാരണമായ കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ പ്രതിഷേധത്തിനൊടുവില്‍ രാത്രിക്കു രാത്രി പൊളിച്ചുമാറ്റി; യൂത്ത് ലീഗ് സമരത്തില്‍ നിന്നും പിന്മാറി

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.01.2019) വാഹനാപകട പരമ്പരകള്‍ക്കും രൂക്ഷമായ ഗതാഗതക്കുരുക്കിനും കാരണമായ കോട്ടച്ചേരിയില ട്രാഫിക് സര്‍ക്കിള്‍ തിങ്കളാഴ്ച രാത്രിയില്‍ തന്നെ പൊളിച്ചുമാറ്റി. തിങ്കളാഴ്ച പുലര്‍ച്ചെ മംഗളൂരുവില്‍ നിന്ന് വരികയായിരുന്ന കാര്‍ ട്രാഫിക് സര്‍ക്കിളിലും നിര്‍ത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം തലകീഴായി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതോടെ ട്രാഫിക് സര്‍ക്കിളിനെതിരെ പ്രതിഷേധം രൂക്ഷമാകുകയും ചൊവ്വാഴ്ച രാവിലെ 11ന് മുസ്ലിംയൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി സമരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് രാത്രി തന്നെ നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ ട്രാഫിക് സര്‍ക്കിള്‍ ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരത്തിയത്. കെ എസ് ടി പി സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച അശാസ്ത്രീയമായ ട്രാഫിക് സര്‍ക്കിള്‍ അപകടപരമ്പരകള്‍ക്ക് കാരണമാകുന്നതായി നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു. വീതിയേറിയ ട്രാഫിക് സര്‍ക്കിളും അപാകതയേറിയ സിഗ്‌നല്‍ ലൈറ്റുമാണ് ഇവിടെ മിക്കപ്പോഴും അപകടങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നത്. സര്‍ക്കിളിന്റെ വലിപ്പക്കൂടുതല്‍ കാരണം വാഹനങ്ങള്‍ കടന്നുപോകാനുള്ള സിഗ്‌നല്‍ അവസാനിക്കുമ്പോഴും മിക്ക വാഹനങ്ങളും സര്‍ക്കിളിന്റെ മധ്യഭാഗത്തായിരിക്കും. ഇതിനിടയില്‍ കടന്നുപോകാനുള്ള ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചുകഴിഞ്ഞതിനാല്‍ എതിര്‍ദിശയിലുള്ള വാഹനങ്ങളും ഒരേ സമയം കടന്നുവരുന്നതോടെയാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഇതിന് പരിഹാരം കാണാന്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച ട്രാഫിക് സര്‍ക്കിള്‍ പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയര്‍മാനുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ കെഎസ്ടിപി അധികൃതര്‍ തയ്യാറായിരുന്നില്ല.

തിങ്കളാഴ്ച പുലര്‍ച്ചെ ട്രാഫിക് സര്‍ക്കിളില്‍ കാറും ഓട്ടോറിക്ഷയും പരസ്പരം കൂട്ടിയിടിച്ചതോടെ അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെ കടുത്ത ജനരോഷം ഉയര്‍ന്നുവരികയും ചെയ്തു. 15 മീറ്റര്‍ ചുറ്റളവില്‍ നിലവിലുണ്ടായിരുന്ന സര്‍ക്കിള്‍ മൂന്നു മീറ്റര്‍ വീതിയിലും 1.80 മീറ്റര്‍ നീളത്തിലും മുറിച്ചുമാറ്റി ദീര്‍ഘവൃത്താകൃതിയിലാക്കാന്‍ കെഎസ്ടിപി തന്നെ പദ്ധതി നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കാതെ നിരന്തരം അപകടമുനമ്പായി ട്രാഫിക് സര്‍ക്കിള്‍ മാറിയിട്ടും അധികൃതര്‍ അനങ്ങാതിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കാറും ഓട്ടോറിക്ഷയും തമ്മിലിടിച്ച് ഇരു വാഹനങ്ങളും തലകീഴായി മറിഞ്ഞു വീണതിന് തൊട്ടുപിറകെ രാവിലെ ഒമ്പതിന് ട്രാഫിക് സര്‍ക്കിളില്‍ തന്നെ മറ്റൊരു അപകടവും നടന്നു. മറ്റൊരു കാറും മറ്റൊരു ഓട്ടോറിക്ഷയും തന്നെയാണ് രണ്ടാമത്തെ അപകടത്തിലും കൂട്ടിയിടിച്ചത്.

നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ മഹ് മൂദ് മുറിയനാവി, എന്‍ ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍ സന്തോഷ് കുശാല്‍നഗര്‍, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ട്രാഫിക് സര്‍ക്കിള്‍ ഇടിച്ചു തകര്‍ത്തത്.. സമരപ്രഖ്യാപനത്തിന്റെ തലേന്ന് തന്നെ ട്രാഫിക് സര്‍ക്കിള്‍ നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഇടിച്ചു മാറ്റിയതിനെ തുടര്‍ന്ന് രാവിലെ പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് യൂത്ത്ലീഗ് പിന്മാറുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Youth League, Accident, Kottacheri Traffic circle demolished
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?