ലോറികള്‍ക്കും ടൂറിസ്റ്റ് ബസിനും നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് തലയ്ക്ക് ഗുരുതര പരിക്ക്

കുമ്പള: (www.kasargodvartha.com 04.01.2019) ലോറികള്‍ക്കും ടൂറിസ്റ്റ് ബസിനും നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുമ്പള ഷിറിയ ദേശീയപാതയില്‍ വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. രണ്ട് ലോറികള്‍ക്കും ഒരു ടൂറിസ്റ്റ് ബസിനും നേരെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കല്ലേറ് നടത്തിയത്.

ലോറി ഡ്രൈവര്‍ കര്‍ണാടക ബെല്‍ഗാം സ്വദേശി രാജേന്ദ്ര (47)യ്ക്കാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. രാജേന്ദ്രയെ ആദ്യം കുമ്പള സഹകരണാശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റി. അക്രമികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Attack, Stone pelting, Stone pelting against Lorry; Driver seriously injured
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?