സംസ്ഥാന ബജറ്റിന്റെ കവര്‍ പേജ് ആയി 'ആര്‍പ്പോ ആര്‍ത്തവം' പരിപാടിയുടെ പോസ്റ്റര്‍

കൊച്ചി:(www.kvartha.com 31/01/2019) സംസ്ഥാന ബജറ്റിന്റെ കവര്‍ പേജ് ആയി 'ആര്‍പ്പോ ആര്‍ത്തവം' പോസ്റ്റര്‍ ഇടംപിടിച്ചു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കലാകക്ഷിയിലെ ജലജ പി എസ് 'ആര്‍പ്പോ ആര്‍ത്തവം' പരിപാടിക്കുവേണ്ടി വരച്ച അയ്യങ്കാളിയുടേയും പഞ്ചമിയുടേയും ചിത്രമായിരുന്നു സംസ്ഥാന ബജറ്റിന്റെ കവര്‍ ചിത്രമാക്കിയത്.

News, Kochi, Kerala, Budget, Facebook, Arppo Arthavam poster as a cover page of state Budget


പഞ്ചമിയെ പള്ളിക്കൂടത്തിലേക്ക് കൊണ്ടുപോകുന്ന അയ്യങ്കാളിയെ ആണ് ജലജ പി എസ് ചിത്രീകരിച്ചിരിക്കുന്നത്. സ്ലേറ്റുമായി നില്‍ക്കുന്ന പഞ്ചമി പിടിച്ചുകൊടുക്കുന്ന ഉച്ചഭാഷിണിയിലൂടെ അയ്യങ്കാളി വിരല്‍ ചൂണ്ടി സംസാരിക്കുന്നതായാണ് ചിത്രം.

കൊച്ചിയില്‍ കഴിഞ്ഞ മാസമാണ് 'ആര്‍പ്പോ ആര്‍ത്തവം' പരിപാടി സംഘടിപ്പിച്ചത്. അതേസമയം ദളിതനേയും സ്ത്രീയേയും ഒരേ നിമിഷം അഭിസംബോധന ചെയ്യുന്ന ആ ചരിത്ര നിമിഷത്തെ അടയാളപ്പെടുത്തുവാന്‍ തീരുമാനിച്ച ധനകാര്യ വകുപ്പിന്റെ തീരുമാനത്തെ സ്‌നേഹത്തോടെ അഭിവാദ്യം ചെയ്യുന്നതായി 'ആര്‍പ്പോ ആര്‍ത്തവം' സംഘാടകര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Budget, Facebook, Arppo Arthavam poster as a cover page of state Budget 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?