എസ്ബിഐ ട്രഷറി ശാഖ ആക്രമണം: പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു

തിരുവനന്തപുരം:(www.kvartha.com 25/01/2019) എസ്ബിഐ ട്രഷറി ശാഖ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു. അഖിലേന്ത്യാ പണിമുടക്ക് ദിവസം എസ്ബിഐ ട്രഷറി ശാഖ ആക്രമിച്ച കേസിലാണ് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ അടങ്ങുന്ന പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.

News, Thiruvananthapuram, Kerala, SBI, attack, Bail, Court, SBI Treasury branch attack: Bail denied for accused


ആക്രമണത്തെ തുടര്‍ന്ന് പിടിയിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പിഴ അടയ്ക്കാമെന്ന ഉറപ്പോടെയാണ് പ്രതികള്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കുറ്റമാണ് പ്രതികള്‍ ചെയ്തിരിക്കുന്നതെന്ന് കോടതി പറഞ്ഞു.

എ അശോകന്‍, ടി വി ഹരിലാല്‍, സുരേഷ് ബാബു, അനില്‍ കുമാര്‍, സുരേഷ്, വിനുകുമാര്‍, ബിജുരാജ്, ശ്രീവത്സന്‍ എന്നിവരാണ് ആക്രമണത്തിലെ പ്രതികള്‍. ഇവര്‍ക്കെതിരെ പൊതുമുതല്‍ നശീകരണം തടയല്‍ നിയമം ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, SBI, attack, Bail, Court, SBI Treasury branch attack: Bail denied for accused 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?