മഹാരാഷ്ട്രക്കാരന്‍ പ്രധാനമന്ത്രിയാകുമോ? എന്തുകൊണ്ടില്ലെന്ന് ദേവേന്ദ്ര ഫദ്‌നാവീസ്
നാഗ്പൂര്‍: (05.01.2019 kvartha.com) ഇന്ത്യയില്‍ 2050ഓടെ മഹാരാഷ്ട്രക്കാരന്‍ പ്രധാനമന്ത്രിയാകുമോയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അനുകൂല മറുപടി നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവീസ്. ജഗത് മറാഠി സമ്മേളനത്തോടനുബന്ധിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചോദ്യമുയര്‍ന്നത്.
ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ മഹാരാഷ്ട്രക്കാരന്‍ പ്രധാനമന്ത്രിയായിട്ടില്ല. 2050ഓടെ ഒരു മഹാരാഷ്ട്രക്കാരനെ പ്രധാനമന്ത്രിയായി കാണാനാകുമോ എന്നായിരുന്നു പത്രപ്രവര്‍ത്തകന്റെ ചോദ്യം. എന്ത് കൊണ്ടില്ല എന്നായിരുന്നു ഫദ്‌നാവീസിന്റെ മറുപടി.
ആരെങ്കിലും നല്ല രീതിയില്‍ ഇന്ത്യ ഭരിച്ചിട്ടുണ്ടെങ്കില്‍ അത് മഹാരാഷ്ട്രക്കാരാണ്. ഞങ്ങള്‍ക്ക് അറ്റോക്ക് വരെയെത്താനുള്ള കഴിവുണ്ട് എന്നും ഫദ്‌നാവീസ് പറഞ്ഞു.
പതിനെട്ടാം നൂറ്റാണ്ടില്‍ മഹാരാഷ്ട്രക്കാര്‍ കീഴടക്കിയ അറ്റോക്ക് ഇന്ന് പാക്കിസ്ഥാനിലാണ്. 2050ഓടെ ഒരാള്‍ മാത്രമായിരിക്കില്ല. മറ്റൊരു മഹാരാഷ്ട്രക്കാരനും രാജ്യത്തിന്റെ പരമോന്നത പദത്തില്‍ എത്തിയിരിക്കുമെന്നും ഫദ്‌നാവീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Nagpur (Maharashtra): More than one Maharashtrians would occupy the prime minister's post by 2050, Chief Minister Devendra Fadnavis said on Friday.
Keywords: National, Maharashtra, Devendra Fadnavis

Powered by Info News For You

Comments
Post a Comment