ഫുട്‌ബോള്‍ മത്സരത്തിനിടെ കളിക്കാരും കാണികളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; പോലീസെത്തി സ്ഥിതി ശാന്തമാക്കി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 06.01.2019) ഫുട്‌ബോള്‍ മത്സരത്തിനിടെ കളിക്കാരും കാണികളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി. തൃക്കരിപ്പൂര്‍ മുനവ്വിര്‍ സിറ്റിയുടെ നേതൃത്വത്തില്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മിനി സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ടൂര്‍ണമെന്റിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി ഇരുടീമുകളുടെയും കളിക്കാരും കാണികളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഹിറ്റാച്ചി തൃക്കരിപ്പൂരും അല്‍ ഹുദാ ബീരിച്ചേരിയും തമ്മിലായിരുന്നു മത്സരം. കളി അവസാനിക്കാന്‍ ഏഴു മിനുട്ട് ബാക്കി നില്‍ക്കെയാണ് കളിക്കളത്തില്‍ കളിക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഇത് ഏറ്റെടുത്ത് കാണികളും ഗ്രൗണ്ടിലിറങ്ങിയതോടെ ഇരുടീമുകളുടെയും കളിക്കാരും കാണികളും ചേരിതിരിയുകയും ഏറ്റുമുട്ടുകയുമായിരുന്നു.

ഹിറ്റാച്ചി ക്ലബ്ബ് മുന്നിട്ടു നില്‍ക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. ചേരിതിരിഞ്ഞവര്‍ ഗ്രൗണ്ടില്‍ വിവിധ ഭാഗങ്ങളിലായി നാലു തവണയിലധികം അടിപിടികൂടി. വിവരമറിഞ്ഞ് ചന്തേര എസ് ഐ വിപിന്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ഥലത്തെത്തി ബലം പ്രയോഗിച്ച് ഇരുടീമിന്റെയും കളിക്കാരെ പിടിച്ചുമാറ്റിയത്.

അനിഷ്ട സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മത്സരത്തില്‍ നിന്ന് പിന്‍മാറിയതായി അല്‍ഹുദാ ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചതോടെ ഹിറ്റാച്ചി ടീം ഫൈനലിലെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Football, Clash, Top-Headlines, Clash between 2 gangs during Football match
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?