ഹർത്താൽ അക്രമം: സംഘ് പരിവാർ ഗൂഡാലോചന അന്വേഷിക്കണം- യൂത്ത് ലീഗ്
കാസർകോട്: (www.evisionnews.co) ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ജനുവരി നാലിന് ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിന്റെ മറവിൽ മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ വർഗ്ഗീയ കലാപം ഉണ്ടാക്കുന്നതിന് ന്യൂനപക്ഷ മത വിഭാഗത്തിന് നേരെ ആർ.എസ്.എസ്- സംഘ് പരിവാർ ക്രിമിനൽ സംഘം വ്യാപകമായി നടത്തിയ കലാപങ്ങൾക്ക് പിന്നിലുള്ള നേതാക്കളുടെ പങ്കിനെക്കുറിച്ചും ഗൂഢാലോചന സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു. ഹർത്താൽ ദിവസം മഞ്ചേശ്വരം മണ്ഡലത്തിൽ വർഗ്ഗീയ കലാപം ഉണ്ടാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് ബി.ജെ.പി- ആർ.എസ്.എസ് നേതൃത്വത്തിന്റെ അറിവോടെ സംഘ്പരിവാർ ക്രിമിനൽ സംഘം ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് ബായാർ മഖാമിലേക്ക് അക്രമം അഴിച്ച് വിട്ടതും,മദ്രസ അധ്യാപകൻ അബ്ദുൽ കരീം മൗലവിയെ ക്രൂരമായി മർദ്ദിച്ച് വധിക്കാൻശ്രമിച്ചതും. കരീം മൗലവി ഇപ്പോഴും അത്യസന്ന നിലയിൽ മംഗലാപുരം ആശുപത്രിയിൽ കഴിയുകയാണ്. ബന്തിയോടുംപരിസരങ്ങളിലും വീടുകളും, കടകളും, വാഹനങ്ങളും തല്ലിത്ത കർത്തും, നിരവധി പേരെ മർദ്ധിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വൻ കലാപത്തിനാണ് സംഘ് പരിവാർ ശ്രമിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലും സമാനമായ അക്രമങ്ങൾക്ക് ബി.ജെ.പി നേതാക്കൾ തന്നെ നേതൃത്വം നൽകിയത്. ഇക്കാര്യത്തിൽ നടത്തിയ ഗൂഡാലോചന സംബന്ധിച്ചും നേതാക്കളുടെ പങ്കിനെക്കുറിച്ചും ഉന്നതതല അന്വേഷണം നടത്തുകയും മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഷ്റഫ് എടനീർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ടി.ഡി കബീർ, സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ്, നാസർചായിന്റടി, മൻസൂർ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂർ, സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment