മോഷ്ടിച്ച ഫോണുമായി കള്ളനും അതേ ഫോണിന്റെ ഐഎംഇഐ നമ്പര്‍ അന്വേഷിച്ച് ഉടമയും ഒരേ സമയം കടയില്‍; പിന്നീട് നടന്നത്

കൊടിഞ്ഞി: (www.kvartha.com 25.01.2019) മോഷണം പോയ മൊബൈലിന്റെ ഐഎംഇഐ നമ്പര്‍ തേടി ഉടമയെത്തിയതും മോഷ്ടിച്ച മൊബൈലിന്റെ ലോക്ക് തുറക്കാനായി മോഷ്ടാവെത്തിയതും ഒരേ കടയില്‍, ഒരേ സമയത്ത്. കുടുങ്ങിയെന്നു മനസ്സിലായ മോഷ്ടാവ് തന്ത്രപരമായി മുങ്ങിയെങ്കിലും നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ പിടിയിലായി. 

കൊടിഞ്ഞി പാല പാര്‍ക്കിലെ ചകിരിമില്ലിലെ തൊഴിലാളിയായ ബിഹാര്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പന്താരങ്ങാടി പതിനാറുങ്ങല്‍ സ്വദേശിയായ നബീല്‍ (30) ആണ് മോഷണമുതലുമായി ഉടമയുടെ മുന്‍പില്‍ത്തന്നെ പെട്ടത്.

Cops arrest youth for mobile phone theft, theft, News, Local-News, Mobile Phone, Humor, Police, Complaint, Arrested, Kerala

ചകിരിമില്ലിലെ താമസസ്ഥലത്തു നിന്നു കഴിഞ്ഞ ദിവസമാണ് ബിഹാര്‍ സ്വദേശി ഇസ്രാഈലിന്റെ മൊബൈല്‍ ഫോണ്‍, വാച്ച്, 4,000 രൂപ എന്നിവ നഷ്ടപ്പെട്ടത്. പോലീസില്‍ പരാതി കൊടുക്കാന്‍ മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ വാങ്ങാനായി മൊബൈല്‍ വാങ്ങിയ ചെമ്മാട്ടെ ന്യൂ ഗള്‍ഫ് ബസാറിലെ മൊബൈല്‍ ഷോപ്പില്‍ രാവിലെ പതിനൊന്നരയോടെ ഇസ്രാഈല്‍ എത്തി. ഈ സമയം തന്നെയാണ് മൊബൈലിന്റെ ലോക്ക് തുറക്കാന്‍ പറ്റുമോ എന്നന്വേഷിച്ച് മോഷ്ടാവ് ഇതേ കടയിലെത്തിയത്. 

സ്വന്തം മൊബൈലിന്റെ ലോക്ക് അറിയില്ലേയെന്ന് ഉടമ ചോദിച്ചപ്പോള്‍ കുട്ടികള്‍ ലോക്കിട്ടതാണെന്നായിരുന്നു മറുപടി. സംശയം തോന്നിയ ഇസ്രാഈല്‍ മൊബൈല്‍ വാങ്ങി ലോക്ക് തുറന്നു നോക്കിയപ്പോള്‍ നഷ്ടപ്പെട്ട ഫോണ്‍ തന്നെയെന്നു മനസ്സിലായി.  കടയുടമ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍, കൊടിഞ്ഞിയിലെ ഉത്സവസ്ഥലത്തെ ചീട്ടുകളിക്കാരില്‍നിന്ന്  5,000 രൂപ കൊടുത്തു വാങ്ങിയതാണെന്നും ഈ തുക തന്നാല്‍ തിരികെത്തരാമെന്നും പറഞ്ഞു. 

എന്നാല്‍  കടയുടമ സമ്മതിച്ചില്ല. ഒടുവില്‍, ഫോണ്‍ തന്നയാളെ കാണിച്ചു തരാമെന്നുപറഞ്ഞ് ഇസ്രാഈലിനെ തന്ത്രപരമായി ബൈക്കില്‍ക്കയറ്റി കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയിട്ട് നബീല്‍ കടന്നുകളയുകയായിരുന്നു.

സംഭവമറിഞ്ഞ് ചികിരിമില്‍ ഉടമയും നാട്ടുകാരും കടയിലെത്തി വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ മോഷ്ടാവിനെ വീണ്ടും പരിസരത്തു കണ്ടു. പിടിക്കാനായി പിന്നാലെ ഓടിയപ്പോള്‍ നബീല്‍ ഓടിക്കയറിയതാകട്ടെ പോലീസ് സ്‌റ്റേഷനിലേക്കും. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cops arrest youth for mobile phone theft, theft, News, Local-News, Mobile Phone, Humor, Police, Complaint, Arrested, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?