കൊട്ടന്‍ മാങ്ങാടിനെയും ഹസന്‍ മാങ്ങാടിനെയും യുണൈറ്റഡ് മാങ്ങാട് ജി.സി.സി ആദരിക്കുന്നു
കാസര്‍കോട് (www.evisionnews.co): യുണൈറ്റഡ് മാങ്ങാട് ജി.സി.സി ക്ലബ് സംഘടിപ്പിക്കുന്ന മുസാവി ഗ്രൂപ്പ് ദുബൈ സ്‌പോണ്‍സര്‍ ചെയ്യുന്ന മങ്ങാട്ടാര്‍ മീറ്റും ഫാമിലി ഗെറ്റുകതറും പ്രീമിയര്‍ ലീഗ് ഫുട്‌ബോളും ജനുവരി 18ന് വൈകിട്ട് നാലുമണി മുതല്‍ ദുബൈ ഖിസൈസ് ബില്‍വ സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടത്തും. നാട്ടില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ അതിഥികളായെത്തും. മാങ്ങാട്ടെ പഴയകാല കച്ചവടക്കാരനും കര്‍ഷകനും മാങ്ങാട് ഭജനമന്ദിരം പ്രസിഡണ്ടുമായ കൊട്ടന്‍ മാങ്ങാട്, സാമൂഹിക പ്രവര്‍ത്തകനും എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ദുരിതാശ്വസ പ്രവത്തകനുമായ ഹസന്‍ മാങ്ങാട് എന്നിവരെ ആദരിക്കും.
ഷാര്‍ജ അല്‍ മഹാറാ ഹോട്ടലില്‍ നടന്ന യോഗം ബാബു മാങ്ങാട് ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ ആലൂര്‍ സലാം മാങ്ങാട് അധ്യക്ഷത വഹിച്ചു. ഖാലിദ് അമാനുള്ള സ്വാഗതം പറഞ്ഞു. ഷാഫി ആലൂര്‍, അഷ്റഫ് മാങ്ങാട്, റഫീഖ് മാങ്ങാട്, ദാമോദരന്‍ മൂലയില്‍, സത്താര്‍ മാങ്ങാട്, പി.എ മുഹമ്മദ് കുഞ്ഞി, റസാഖ് ആലൂര്‍, അബൂബക്കര്‍ ബോക്‌സര്‍, ഹസന്‍ മാങ്ങാട്, അനീസ് മാങ്ങാട്, ഹരീഷന്‍, സി.കെ മുഹമ്മദ്, അബ്ദുല്ല താമരക്കുഴി, ഷരീഫ്, അയൂബ് ഖാന്‍, റിയാസ്, ഫൈസല്‍ മൊട്ടയില്‍, ഷാനു ചോയ്സ് ലാന്‍ഡ്, മൂസ മാങ്ങാട്, ടി.വി സിയാദ്, ഇസ്മായില്‍, റഊഫ് ചോയ്സ് ലാന്‍ഡ്, റഹീം, ഫായിസ്, ജാസിം, സാലി, റഫീഖ് മാങ്ങാട്, മുന്ന മാങ്ങാട് പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment