കാസര്‍കോട്ട് ബി.ജെ.പി സമാധാനാന്തരീക്ഷം തകര്‍ക്കുന്നു: മുസ്ലിം യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.co): ശബരിമല സന്നിധാനത്തിലെ സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന ഹര്‍ത്താലില്‍ പ്രകടനമായെത്തിയ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കാസര്‍കോട്ട് നടത്തിയ അക്രമം പ്രതിഷേധാര്‍ഹമാണെന്ന് മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡണ്ട് അജ്മല്‍ തളങ്കര, ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിരയും അഭിപ്രായപ്പെട്ടു. കാസര്‍കോട് ആരാധനാലയത്തിന് നേരെ അക്രമം അഴിച്ചുവിടുകയും വഴിയാത്രക്കാരെ മര്‍ദിക്കുകയും കടകള്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്തു. 

ഹര്‍ത്താല്‍ പ്രഖ്യാപിച്ച് വ്യാപകമായി അക്രമം അഴിച്ചുവിട്ട് രാഷ്ട്രീയ ലാഭം നേടാന്‍ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്. ഇവര്‍ക്ക് ഒത്താശ ചെയ്യും വിധം പോലീസ് നോക്കിനില്‍ക്കുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രൊട്ടക്ഷന്‍ കൊടുക്കുമെന്നറിയിച്ചിട്ടും പോലീസുകാര്‍ തന്നെ വ്യാപാരി സ്ഥാപനങ്ങള്‍ അടപ്പിക്കുന്ന കാഴ്ചയാണ് കാണാനിടയായത്. കാസര്‍കോടിന് സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ യൂത്ത് ലീഗ് ശക്തമായി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?