ഗൃഹനാഥനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി: മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍


വെള്ളരിക്കുണ്ട് (www.evisionnews.co): ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തില്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് പുങ്ങംചാല്‍ ചീര്‍ക്കയത്തെ ആലാമി ഭാസ്‌ക്കരനെ (60)യാണ് ബുധനാഴ്ച രാവിലെ 10മണിയോടെ വെള്ളരിക്കുണ്ട്- കൊന്നക്കാട് റോഡിലെ പുങ്ങംചാല്‍ പാലത്തോട് പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി പുങ്ങംചാല്‍ കളരി ക്ഷേത്രത്തില്‍ ഉത്സവം നടന്നിരുന്നു. ഉത്സവത്തിനെത്തിയ ചിലര്‍ക്കൊപ്പം ചേര്‍ന്ന് ഭാസ്‌ക്കരന്‍ തൊട്ടടുത്ത പുഴയ്ക്കു സമീപത്തെ വയലിലിരുന്ന് മദ്യപിക്കുകയും ചിലരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭാസ്‌ക്കരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തല വെള്ളത്തില്‍ കുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുഖത്തും കഴുത്തിനും കണ്ണിന് സമീപത്തും പരിക്കുകളും കണ്ടെത്തി. ഒരു ചെവി കടിച്ചു പറിച്ച നിലയിലാണ്. മരണത്തില്‍ ബന്ധുക്കള്‍ സംശയം ഉയര്‍ത്തിയതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. അതിനിടെ വയലില്‍ കൂടെയിരുന്ന് മദ്യപിച്ചവരെ പോലീസ് ചോദ്യം ചെയ്തുവരുന്നു. ഭാര്യ: കാരിച്ചി. മക്കള്‍: സ്വപ്ന, സുരേഷ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?