സര്‍ക്കാര്‍ ലക്ഷ്യം ഭൂരഹിതരില്ലാത്ത കേരളം: മന്ത്രി ഇ ചന്ദ്രശേഖരന്‍
കാസര്‍കോട്: (www.kasargodvartha.com 07.01.2019) കേരളത്തിലെ ആദ്യസര്‍ക്കാര്‍ തുടക്കം കുറിച്ച ഭൂപരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാലോചിത മാറ്റങ്ങളോടെ സമഗ്രമായി നടപ്പിലാക്കി ഭൂരഹിതരില്ലാത്ത സംസ്ഥാനം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഭൂരഹിതരായ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭൂപ്രശ്നങ്ങള അടിയന്തിരമായി പരിഹരിക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ അര്‍ഹരായ എല്ലാ ഭൂരഹിതര്‍ക്കും പട്ടയം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ തല പട്ടയ വിതരണ മേളയുടെ ഉദ്ഘാടനം കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങളായി അനുഭവിച്ചു പോരുന്ന കൃഷിയിടങ്ങള്‍ക്കും വാസസ്ഥലങ്ങള്‍ക്കും കൈവശാവകാശം ലഭിക്കാതെ ദുരിതം പേറുന്ന നിരവധി ജീവിതങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനാണ് പട്ടയ മേള സംഘടിപ്പിക്കുന്നത്. അമ്പതു വര്‍ഷമായിട്ടും പുരയിടത്തിന് അവകാശം ലഭിക്കാത്ത സാഹചര്യം വരെ ഉണ്ടായിരുന്നുവെങ്കിലും നിയമ തടസ്സങ്ങള്‍ മാറ്റി ഗുണഭോക്താവിന് ഏറ്റവും വേഗത്തില്‍ അവകാശം കൈമാറാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ലാന്‍ഡ് ട്രിബ്യൂണലുകളില്‍ സാങ്കേതിക പ്രശ്നങ്ങളിലകപ്പെട്ട നിരവധി ഫയലുകള്‍ ഇനിയും കെട്ടിക്കിടക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളിലെ നടപടിക്രമങ്ങളില്‍ വേഗത കൈവരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കളക്ടര്‍മാരുടെ യോഗം വിളിച്ചിരുന്നുവെന്നും പ്രായോഗികതലത്തില്‍ പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമമാരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജില്ലയില്‍ ഇതുവരെ 5519 പട്ടയങ്ങള്‍ വിതരണം ചെയ്ത് ചരിത്രം സൃഷ്ടിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അര്‍ഹരായവര്‍ക്കെല്ലാം ഭൂമി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ഇനിയും പട്ടയം ലഭിക്കാത്തവര്‍ക്കായി ഫെബ്രുവരിയില്‍ പട്ടയമേള സംഘടിപ്പിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം നിറഞ്ഞ കരഘോഷത്തോടെ സദസ് സ്വീകരിച്ചു. പിന്നീട് അവശേഷിക്കുന്ന അര്‍ഹരെ കണ്ടെത്തി ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ജൂണിലും പട്ടയമേള നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടയ വിതരണമേള: കൈമാറിയത് 2167 പട്ടയങ്ങള്‍
കാസര്‍കോട്: സംസ്ഥാനത്തെ അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുകയെന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പട്ടയമേള സംഘടിപ്പിച്ചു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പട്ടയമേള റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഭൂരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഭൂരഹിതരായ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭൂപ്രശ്നങ്ങള അടിയന്തിരമായി പരിഹരിക്കുകയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു.
എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷനായി. ജില്ലയില്‍ വര്‍ഷങ്ങളായി തീര്‍പ്പു കല്‍പ്പിക്കാന്‍ സാധിക്കാതിരുന്ന ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തി അവര്‍ക്ക് പട്ടയം ലഭ്യമാക്കാനാണ് മേള സംഘടിപ്പിച്ചത്. കൂടാതെ ജില്ലയിലെ വിവിധ വില്ലേജുകളില്‍ ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്കനുവദിച്ച മിച്ച ഭൂമി പട്ടയങ്ങളും, വിവിധ ലാന്‍ഡ് ട്രിബ്യൂണലുകളില്‍ നിന്നും അനുവദിച്ച ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും മേളയില്‍ കൈമാറി.
നാലു താലൂക്കുകള്‍, ലാന്‍ഡ് ട്രിബ്യൂണല്‍, ദേവസ്വം ലാന്‍ഡ് ട്രിബ്യൂണല്‍ എന്നിങ്ങനെ ആറ് പ്രത്യേക കൗണ്ടറുകളാണ് മേളയില്‍ സജ്ജീകരിച്ചത്. കാസര്‍കോട് താലൂക്കില്‍ 200, മഞ്ചേശ്വരം 316, ഹൊസ്ദുര്‍ഗ് 240, വെള്ളരിക്കുണ്ട് 120, എല്‍.റ്റി. 1020, ദേവസ്വം 171, മിച്ചഭൂമി 100 എന്നിങ്ങനെ ആകെ 2167 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജില്ലയില്‍ 2018 ഫെബ്രുവരി വരെ ആകെ 3352 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ആമുഖ പ്രഭാഷണം നടത്തി. എം. രാജഗോപാലന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, എഡിഎം എന്‍. ദേവിദാസ്, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചായിന്റടി, സബ്കളക്ടര്‍ അരുണ്‍ കെ. വിജയന്‍, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പി എ അബ്ദുല്‍ സമദ്, ജനപ്രതിനിധികള്‍, റവന്യൂ വിഭാഗം ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, E.Chandrashekharan, Land for all peoples is the aim of Kerala Govt: Says Minister E Chandrasekharan
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment