കേരള ബാങ്ക് : നബാര്‍ഡ് മുന്നോട്ടു വച്ച അധിക വ്യവസ്ഥകളിലെ അപ്രായോഗികത ബോധ്യപ്പെടുത്തുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: (www.kvartha.com 10.01.2019) കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് 19 വ്യവസ്ഥകളോടെ തത്വത്തിലുള്ള അംഗീകാരം തന്നതിനുശേഷം മൂന്നു മാസം കഴിഞ്ഞ് നബാര്‍ഡ് മുന്നോട്ട് വച്ച മൂന്ന് അധിക വ്യവസ്ഥകള്‍ നടപ്പാക്കുന്നതിലെ നിയമതടസങ്ങളും അപ്രായോഗികതകളും നബാര്‍ഡ് റിസര്‍വ് ബാങ്ക് ഉന്നത അധികാരികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് സഹകരണം, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

റിസര്‍വ് ബാങ്ക് തത്വത്തിലുള്ള അംഗീകാരം നല്‍കിയപ്പോള്‍ മുന്നോട്ട് വച്ച വ്യവസ്ഥകളില്‍ ഒന്നാമത്തേത് ബാങ്കുകളുടെ സംയോജനം സമ്പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ സഹകരണ നിയമത്തിനും ചട്ടത്തിനും അനുസൃതമായിരിക്കണം എന്നതാണ്.

 Kadakampally Surendran on Kerala Bank,Bank, Banking, Minister, RBI, Devaswom, News, Travel & Tourism, Kerala.

സംസ്ഥാന സഹകരണ നിയമപ്രകാരം നിലവില്‍ ജില്ലാബാങ്കുകളുടെ വോട്ടവകാശമുള്ള അംഗങ്ങള്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും അര്‍ബന്‍ സഹകരണ ബാങ്കുകളുമാണ്.

മറ്റ് സംഘങ്ങളെല്ലാം നാമമാത്ര അംഗങ്ങളാണ്. നാമമാത്ര അംഗങ്ങളില്‍ ഭൂരിഭാഗവും മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പില്‍ ജില്ലാ സഹകരണബാങ്കുകളുടെ അധികാരം പിടിക്കുന്നതിന് രൂപീകരിച്ച കടലാസ് സംഘങ്ങളാണ്. 

കാര്‍ഷിക മേഖലയെ സംരക്ഷിക്കേണ്ട നബാര്‍ഡ് ഇത്തരം സംഘങ്ങളുടെ വക്താക്കളാകുന്നത് അനുചിതമാണ്.

ജില്ലാ ബാങ്കുകളിലെ ഓഹരി മൂലധനം, വായ്പ, നിക്ഷേപം, എന്നിവയിലും 90 ശതമാനത്തിലധികം യുസിബിഐകളുടേതാണ്. സംയോജനത്തിലൂടെ കേരള ബാങ്ക് രൂപീകരിക്കുമ്പോഴും നിയമപ്രകാരം ഇതേ രീതി തുടരാന്‍ മാത്രമേ സാധിക്കൂ. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും അതുതന്നെയാണ്.

നബാര്‍ഡ് മുന്നോട്ട് വച്ച മറ്റൊരു വ്യവസ്ഥ ജില്ലാ ബാങ്കുകളുടെ അറ്റമൂല്യം കണക്കാക്കി അംഗങ്ങളുടെ ഓഹരി മൂല്യം പുനര്‍നിര്‍ണയിച്ച് കേരള ബാങ്കിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നാണ്. ഇത് സഹകരണ തത്വങ്ങള്‍ക്കും, മൂല്യങ്ങള്‍ക്കും സഹകരണ ജനാധിപത്യത്തിനും വിരുദ്ധമാണ്. സ്വകാര്യ കമ്പനി നിയമമനുസരിച്ചുള്ള വ്യവസ്ഥയാണ് ഓഹരി കൈമാറ്റസമയത്ത് ഓഹരി മൂല്യം പുനര്‍നിര്‍ണയിക്കണമെന്നത്.

സഹകരണ തത്വപ്രകാരം ഒരു സംഘം എത്ര ഓഹരി എടുത്താലും ഒരു വോട്ടിന് മാത്രമാണ് അവകാശം. 'ഒരംഗം ഒരു വോട്ട്' എന്നത് ആഗോളതലത്തില്‍ അംഗീകരിച്ച സഹകരണ ജനാധിപത്യ മൂല്യമാണ്. ഇതിന് വ്യത്യസ്ഥമായി കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ നയിക്കാനാവില്ല.
പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ അപ്പെക്‌സ് ബാങ്കായി കേരളബാങ്ക് രൂപീകരണം അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 

നിലവിലുള്ള അവസ്ഥയില്‍തന്നെ സംസ്ഥാന സഹകരണ ബാങ്കിനെയും 14 ജില്ലാ ബാങ്കുകളെയും ലയിപ്പിച്ച് സേവന സമ്പ്രദായങ്ങളിലും അക്കൗണ്ടിംഗ് മേഖലയിലും സാങ്കേതികമികവും ഏകീകൃത സമീപനവും കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് സംസ്ഥാനം സമര്‍പ്പിച്ച പദ്ധതി നിര്‍ദേശത്തില്‍ തന്നെയാണ് യാതൊരു ആശയകുഴപ്പവുമില്ലാതെ വ്യക്തമാക്കിയിട്ടുള്ളത്.
റിസര്‍വ് ബാങ്ക് ആ അപേക്ഷയ്ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്.

 റിസര്‍വ് ബാങ്ക് അംഗീകാരത്തിനും വ്യവസ്ഥകള്‍ക്കും വിരുദ്ധമായ രീതിയില്‍ വ്യവസ്ഥകള്‍ മുന്നോട്ട് വയ്ക്കുന്നതിലെ വൈരുദ്ധ്യം നബാര്‍ഡിനെ ബോധ്യപ്പെടുത്തി നിശ്ചിത സമയത്തിനകം തന്നെ കേരള ബാങ്ക് രൂപീകരണം സാധ്യമാക്കാന്‍ കഴിയുമെന്നുതന്നെയാണ് സര്‍ക്കാര്‍ കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kadakampally Surendran on Kerala Bank,Bank, Banking, Minister, RBI, Devaswom, News, Travel & Tourism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?