മത്സ്യബന്ധത്തിനു പോയ ബോട്ട് തിരയില്‍പെട്ട് തൊഴിലാളിയെ കാണാതായി
കാഞ്ഞങ്ങാട് (www.evisionnews.co): ചെറുവത്തൂര്‍ മടക്കരയില്‍ നിന്നും മത്സ്യബന്ധത്തിനു പോയ ബോട്ട് തിരയില്‍പെട്ട് മത്സ്യതൊഴിലാളിയെ കാണാതായി. പരപ്പനങ്ങാടി സ്വദേശി വിനുവിനെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ മടക്കരയിലെ രമേശന്റെ ഉടമസ്ഥതയിലുള്ള രാജേശ്വരി ബോട്ടിലാണ് വിനു മത്സ്യബന്ധനത്തിന് പോയത്. പത്തുമണിയോടെ കടലില്‍ ശക്തമായ തിരമാലയില്‍പ്പെട്ട് ബോട്ട് ആടി ഉലഞ്ഞപ്പോള്‍ വിനു കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വലയെറിയുന്നതിനിടയിലാണ് ഇയാള്‍ കടലില്‍ വീണത്. തുടര്‍ന്ന് വൈകിട്ട് വരെ ബോട്ടിലെ മറ്റു ജീവനക്കാരും ഫിഷറീസിന്റെ രക്ഷാബോട്ടും തീരദേശ പൊലീസും ചേര്‍ന്ന് കടലില്‍ തിരിച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തനായില്ല.
കരയില്‍ നിന്ന് 25കിലോമീറ്റര്‍ ഉള്ളില്‍ ആഴക്കടലിലാണ് തിരച്ചില്‍ തുടരുന്നത്. മത്സ്യത്തൊഴിലാളികളുടെ എട്ടു ബോട്ടുകളും ഫിഷറീസ് വകുപ്പിന്റെ ഒരു റെസ്‌ക്യു ബോട്ടുമാണ് തിരച്ചില്‍ നടത്തുന്നത്. വലിയ വലകള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ഫിഷറീസ് ഡി.ഡി അജിതയുടെ നിര്‍ദ്ദേശ പ്രകാരം ഫിഷറീസ് ജീവനക്കാരായ മനു, കണ്ണന്‍, ധനീഷ്, കോസ്റ്റല്‍ എ.എസ്.ഐ നാരായണനും അടങ്ങുന്ന സംഘമാണ് റെസ്‌ക്യു ബോട്ടിലുള്ളത്.
Powered by Info News For You

Comments
Post a Comment