അമ്മായി അമ്മയുടെ മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന കനകദുര്‍ഗയ്ക്ക് നേരെ ആശുപത്രിയ്ക്ക് മുന്നിലും നാമജപ പ്രതിഷേധം

മലപ്പുറം: (www.kvartha.com 15.01.2019) സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജനുവരി രണ്ടിന് ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്‌ക്കെതിരെ മഞ്ചേരി മെഡിക്കല്‍കോളജ് ആശുപത്രിയ്ക്ക് മുന്നിലും നാമജപ പ്രതിഷേധം. ശബരിമല ദര്‍ശനത്തിന് ശേഷം പ്രതിഷേധക്കാരുടെ വധഭീഷണിയെ തുടര്‍ന്ന് പോലീസ് സുരക്ഷയില്‍ എറണാകുളത്തെ ഒരു രഹസ്യ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന കനകദുര്‍ഗ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പെരുന്തല്‍മണ്ണയിലെ വീട്ടിലെത്തിയത്.

എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയ തന്നെ ഭര്‍ത്താവിന്റെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചതായി കനകദുര്‍ഗ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെവച്ചാണ് കനകദുര്‍ഗയ്‌ക്കെതിരെ വിശ്വാസികള്‍ നാമജപ പ്രതിഷേധം നടത്തുന്നത്.

Kanakadurga, woman who entered Sabarimala temple, attacked by mother-in-law, Malappuram, Supreme Court of India, Sabarimala, Sabarimala Temple, Medical College, hospital, Police, Protection, Religion, Trending, News, Kerala.

അതേസമയം, സംഭവത്തിനിടയില്‍ അമ്മയെ തള്ളിയിട്ടെന്ന ആരോപണവുമായി കനകദുഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും രംഗത്തെത്തി. ഇതോടെ കൃഷ്ണനുണ്ണിയുടെ അമ്മ സുമതിയേയും പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നാണ് കനക ദുര്‍ഗ പറയുന്നത്.

യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം ജനുവരി രണ്ടിനാണ് കനക ദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. മഫ്തിയിലുള്ള പോലീസിന്റെ അകമ്പടിയില്‍ കറുത്ത വസ്ത്രം ധരിച്ച്, ഇരുമുടിക്കെട്ടില്ലാതെ, മുഖംമറച്ചാണ് ഇരുവരും മലകയറിയത്. പമ്പയില്‍ നിന്ന് സന്നിധാനത്തെ ആശുപത്രിയിലേയ്ക്കുള്ള ആംബുലന്‍സിലാണ് ഇവരെ എത്തിച്ചതെന്നും വിവരമുണ്ട്.

നിലയ്ക്കലില്‍ നിന്ന് മടങ്ങിയ വഴിയിലും ഇവര്‍ക്ക് സുരക്ഷ നല്‍കി. എന്നാല്‍ ശബരിമലയിലേക്കുള്ള യാത്രയില്‍ ആരും ഇവരെ തിരിച്ചറിഞ്ഞില്ല. ഒരിടത്തും പ്രതിഷേധവും നേരിടേണ്ടിവന്നില്ല. അതേസമയം, യുവതീ പ്രവേശനം ആചാരലംഘനമായി കണക്കാക്കി ശുദ്ധിക്രിയകള്‍ സന്നിധാനത്ത് നടത്തിയിരുന്നു. ഇതേതുടര്‍ന്ന് തന്ത്രിക്കെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നിരുന്നു. തന്ത്രിയെ ചുമതലയില്‍ നിന്നും മാറ്റുന്നതടക്കമുള്ള വിഷയങ്ങളിലേക്കും കാര്യങ്ങള്‍ എത്തിച്ചിരുന്നു.

അതേസമയം തിരുവനന്തപുരത്തേക്കാണെന്നു പറഞ്ഞാണ് കനകദുര്‍ഗ വീട്ടില്‍ നിന്നിറങ്ങിയതെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണി പറഞ്ഞിരുന്നു. എന്നാല്‍, കൊയിലാണ്ടി സ്വദേശിയായ ബിന്ദുവിനൊപ്പം നവംബര്‍ 24ന് കനകദുര്‍ഗ ശബരിമല ദര്‍ശനത്തിന് ശ്രമിച്ചിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവര്‍ക്കും തിരിച്ചിറങ്ങേണ്ടി വന്നു.

പിന്നീട് ജനുവരി രണ്ടിന് പുലര്‍ച്ചെ ശബരിമല ദര്‍ശനം നടത്തിയതോടെയാണ് ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതേത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമുണ്ടായി. ശബരിമല ദര്‍ശനം നടത്തിയതില്‍ കനകദുര്‍ഗയുടെ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പും ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kanakadurga, woman who entered Sabarimala Temple, Attacked by Mother-in-law, Malappuram, Supreme Court of India, Sabarimala, Sabarimala Temple, Medical College, Hospital, Police, Protection, Religion, Trending, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?