മുഖ്യമന്ത്രിയെ മന്ത്രി കെ ടി ജലീല്‍ ബ്ലാക്ക് മെയില്‍ ചെയ്തു എന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വീണ്ടും രംഗത്ത്
കോഴിക്കോട്: (www.kvartha.com 21.01.2019) ബന്ധു നിയമന വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രി കെ ടി ജലീല്‍ ബ്ലാക്ക് മെയില്‍ ചെയ്തു എന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വീണ്ടും രംഗത്ത്.
ജലീല്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ബ്ലാക്‌മെയില്‍ ചെയ്‌തെന്നും ഇതില്‍ ഭയന്നാണ് അന്വേഷണം പ്രഖ്യാപിക്കാന്‍ മടിക്കുന്നതെന്നുമാണ് ഫിറോസിന്റെ ആരോപണം. കോടതി വിധി പ്രതികൂലമായി ബാധിക്കുമെന്നു ഭയന്നാണു കോടതിയെ സമീപിച്ചോളൂ എന്ന മറുപടി പോലും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകാത്തതെന്നും ബ്ലാക്‌മെയില്‍ ചെയ്തത് സംബന്ധിച്ചു കൃത്യമായ വിവരം യൂത്ത് ലീഗിനു ലഭിച്ചിട്ടുണ്ടെന്നും അത് ഉടനെ തന്നെ പുറത്തു വിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുവായ കെ.ടി.അദീബിനെ യോഗ്യതയില്‍ ഇളവ് നല്‍കി ജലീല്‍ മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം. നിയമന അംഗീകാരത്തിനുള്ള ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലിരിക്കേ മറ്റൊരു അനുബന്ധ ഫയലുണ്ടാക്കി ബന്ധുവിനെ നിയമിക്കുകയായിരുന്നു എന്നും ആരോപണത്തില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Again P K Firoz against K T Jaleel, Kozhikode, News, Politics, Allegation, Muslim-youth-League, Minister, Pinarayi vijayan, Blackmailing, Kerala.

Powered by Info News For You

Comments
Post a Comment