ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സ്റ്റാഫ് ഗേറ്റ് വഴി; പോലീസ് മഫ്തിയില്‍ സുരക്ഷ ഒരുക്കി
ശബരിമല: (www.kvartha.com 02.01.2019) ഇരുമുടി കെട്ടുണ്ടായിട്ടും ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സ്റ്റാഫ് ഗേറ്റ് വഴിയെന്നും പോലീസ് ഇവര്‍ക്ക് മഫ്തിയില്‍ സുരക്ഷ ഒരുക്കിയെന്നും റിപ്പോര്‍ട്ട്. മഫ്തിയില്‍ പോലീസുകാര്‍ ബിന്ദുവിനെയും കനകദുര്‍ഗയെയും പിന്തുടര്‍ന്നു. പമ്പ വഴി സന്നിധാനത്തെത്തിച്ച ഇവരെ വിഐപികളെ കടത്തിവിടുന്ന പ്രത്യേക ഗേറ്റിലൂടെയാണ് തിരുമുറ്റത്തെത്തിച്ചത്.
തുടര്‍ന്ന് സാധാരണ ഭക്തര്‍ പോകുന്ന ഫ് ളൈ ഓവറിലേക്കു പോകാതെ മുന്‍ഭാഗത്തെ വാതിലിലൂടെ യുവതികള്‍ ക്ഷേത്രത്തിനുള്ളിലേക്കു കടക്കുകയായിരുന്നു. പുലര്‍ച്ചെ 3.48നാണ് ഇവര്‍ ദര്‍ശനം നടത്തിയതെന്നാണു റിപ്പോര്‍ട്ട്. തുടര്‍ന്ന് പോലീസ് സുരക്ഷയില്‍ തന്നെ പമ്പയിലെത്തിച്ച ഇവരെ പിന്നീട് പത്തനംതിട്ടയിലെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് കനകദുര്‍ഗ. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു. സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ കഴിഞ്ഞദിവസം പോലീസിനെ സമീപിച്ചിരുന്നു. പോലീസ് ഒരുക്കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ എത്തുമെന്ന് ഇവര്‍ അറിയിച്ചിരുന്നു. എന്നാല്‍ പരിമിതമായ സുരക്ഷ പോലീസ് വാഗ്ദാനം ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Two women in their 40s claim to have paid a visit to sanctum sanctorum of Sabarimala shrine, Sabarimala Temple, Religion, Police, Protection, Protesters, Women, Trending, News, Kerala.
തുടര്‍ന്ന് സാധാരണ ഭക്തര്‍ പോകുന്ന ഫ് ളൈ ഓവറിലേക്കു പോകാതെ മുന്‍ഭാഗത്തെ വാതിലിലൂടെ യുവതികള്‍ ക്ഷേത്രത്തിനുള്ളിലേക്കു കടക്കുകയായിരുന്നു. പുലര്‍ച്ചെ 3.48നാണ് ഇവര്‍ ദര്‍ശനം നടത്തിയതെന്നാണു റിപ്പോര്‍ട്ട്. തുടര്‍ന്ന് പോലീസ് സുരക്ഷയില്‍ തന്നെ പമ്പയിലെത്തിച്ച ഇവരെ പിന്നീട് പത്തനംതിട്ടയിലെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് കനകദുര്‍ഗ. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു. സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ കഴിഞ്ഞദിവസം പോലീസിനെ സമീപിച്ചിരുന്നു. പോലീസ് ഒരുക്കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ എത്തുമെന്ന് ഇവര്‍ അറിയിച്ചിരുന്നു. എന്നാല്‍ പരിമിതമായ സുരക്ഷ പോലീസ് വാഗ്ദാനം ചെയ്തിരുന്നു.
Keywords: Two women in their 40s claim to have paid a visit to sanctum sanctorum of Sabarimala shrine, Sabarimala Temple, Religion, Police, Protection, Protesters, Women, Trending, News, Kerala.
Powered by Info News For You

Comments
Post a Comment