ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് മൃതദേഹമെത്തിക്കുന്ന നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു



(www.evisionnews.co) ഗള്‍ഫില്‍ നിന്ന് മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു. രാജ്യത്ത് എല്ലായിടത്തേക്കുമുള്ള മൃതദേഹം കൊണ്ടുവരാനുള്ള ടിക്കറ്റ് നിരക്ക് ഏകീകരിച്ച് കാര്‍ഗോ ഏജന്‍സികള്‍ക്ക് അറിയിപ്പ് കൈമാറി. 12 വസിന് താഴെയുള്ളവരുടേതിന് 750 ദിര്‍ഹവും 12 വയസിന് മുകളിലുള്ളവരുടേതിന് 1500 ദിര്‍ഹവുമാണ് ഏകീകരിച്ച നിരക്ക്. പ്രവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നിരക്ക് ഏകീകരിച്ചത്.

ശവപ്പെട്ടിക്ക് 1800 ദിര്‍ഹം, എംബാമിംഗിന് 1100, ആംബുലന്‍സ് വാടക 220, ഡെത്ത് സര്‍ട്ടിഫിക്കേറ്റിന് 65, കാര്‍ഗോയ്ക്ക് 4000 ദിര്‍ഹം. ആകെ കൂടി 7,185 ദിര്‍ഹമായിരുന്നു നേരത്തെ എയര്‍ ഇന്ത്യ ഈടാക്കിയിരുന്നത്. മൃതദേഹത്തെ അനുമഗിക്കുന്ന വ്യക്തിയ്ക്കു വേണ്ട വിമാന ടിക്കറ്റ് നിരക്ക് വേറെയും. കേരളമടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് എയര്‍ ഇന്ത്യ മൃതദേഹത്തിന് കിലോയ്ക്ക് 30 ദിര്‍ഹം ഈടാക്കിയിരുന്നപ്പോള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പതിനേഴ് ദിര്‍ഹമാണ് വാങ്ങിയിരുന്നത്. 

മൃതദേഹങ്ങളെ പ്രാദേശികതയുടെ പേരിലും വേര്‍തിരിക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമായിരുന്നു നടന്നിരുന്നത്. വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കിയ തീരുമാനം നേരത്തെ എയര്‍ ഇന്ത്യ പിന്‍വലിച്ചിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?