ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദനനെ ചാണകവെള്ളം തളിച്ച് മര്‍ദിച്ചു; ആര്‍ എസ് എസിനെതിരെ പരാതി
തിരുവനന്തപുരം: (www.kvartha.com 25.01.2019) ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദനനെ ചാണകവെള്ളം തളിച്ച് മര്‍ദിച്ചു. ആര്‍.എസ്.എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞ സംവിധായകന്‍ സംഭവത്തില്‍ പോലീസിനെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കയാണ്. അക്രമത്തെ തുടര്‍ന്ന് പ്രിയനന്ദനനെ ചേര്‍പ്പിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ ചെവിക്കാണ് പരിക്കേറ്റത്.
ആര്‍.എസ്.എസുകാര്‍ മര്‍ദിച്ചെന്നും വീട്ടില്‍ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദനന്‍ പറയുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്റെ പോസ്റ്റ് വിവാദമായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു ആക്രമണം. വീടിന് സമീപത്തെ വല്ലംചിറ ജംഗ്ഷനിലെ കടയിലേക്ക് പാല്‍ വാങ്ങാന്‍ പോകുന്നതിനിടെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകരാണിതെന്നും അവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പ്രിയനന്ദനന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചിരുന്നു. എന്നാല്‍ പോസ്റ്റിലെ ഭാഷ മോശമെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും നിലപാടില്‍ മാറ്റമില്ലെന്നും ഇതിന്റെ പേരില്‍ മാപ്പ് പറയില്ലെന്നും അറിയിച്ച് പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. 'ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. കൊല്ലാനാണെങ്കിലും വരാം. ഒളിച്ചിരിക്കില്ല' എന്നും പോസ്റ്റില്‍ കുറിച്ചിരുന്നു.
അതേസമയം, സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും യാതൊരു ബന്ധമില്ലെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. പ്രിയനന്ദനെ മര്‍ദിക്കണമെങ്കില്‍ പണ്ടേ ആവാമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ജനാധിപത്യ രീതിയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു.

അന്ന് ആ പ്രകടനം പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് ഇതിന്റെ പേരില്‍ പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ ഞങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Attack against Director Priyanandanan, Thiruvananthapuram, News, Crime, Criminal Case, attack, Director, Facebook, post, Sabarimala, Sabarimala Temple, Religion, Cinema, Entertainment, Injured, Kerala.

Powered by Info News For You

Comments
Post a Comment