ഇന്തൊനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാളിന്

ജക്കാര്‍ത്ത:(www.kvartha.com 27/01/2019)  ഇന്തൊനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് കിരീടം. ഫൈനലില്‍ ലോക ചാംപ്യനും ഒളിംപിക് ചാംപ്യനുമായ കരോലിനാ മാരിന്‍ പരിക്കുകളെ തുടര്‍ന്ന് പിന്മാറിയതിനെ തുടര്‍ന്ന് സൈനയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

News, Sports, Saina nehwal, World, Indonesia Masters: Saina Nehwal clinches title after Carolina Marin retires hurt

ഇതിന് മുമ്പ് 2009, 2010, 2012 സീസണുകളില്‍ സൈന ഇന്തൊനേഷ്യയില്‍ ചാംപ്യനായിട്ടുണ്ട്. നേരത്തെ ക്വാര്‍ട്ടറില്‍ പി വി സിന്ധുവിനെ മാരിന്‍ തോല്‍പ്പിച്ചിരുന്നു. സ്പാനിഷ് താരമായ മാരിന്‍ ടൂര്‍ണമെന്റില്‍ അഞ്ചാം സീഡും സൈന എട്ടാം സീഡുമാണ്. ഇരുവരും തമ്മിലുള്ള 11 മത്സരങ്ങളില്‍ മാരിന്‍ ആറും സൈന അഞ്ചും കളി വീതം ജയിച്ചിട്ടുണ്ട്. എന്നാല്‍ അവസാനം കളിച്ച 2 മത്സരത്തിലും സൈനയെ മാരിന്‍ തോല്‍പ്പിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sports, Saina nehwal, World, Indonesia Masters: Saina Nehwal clinches title after Carolina Marin retires hurt 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?