പ്രമുഖ ബോളിവുഡ് നടിയെ അക്രമിസംഘം പിന്തുടര്‍ന്ന് ബാഗും ഫോണും കവര്‍ന്നു; വിലപിടിപ്പുള്ള സാധനങ്ങളെല്ലാം നഷ്ടപ്പെട്ടതോടെ നടുറോഡില്‍ ബോധംകെട്ടുവീണ നടിക്ക് രക്ഷകനായത് ആര്‍മി ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: (www.kvartha.com 21.01.2019) പ്രമുഖ ബോളിവുഡ് നടിയെ അക്രമിസംഘം പിന്തുടര്‍ന്ന് കൈവശമുണ്ടായിരുന്ന ബാഗും ഫോണും കവര്‍ന്നു. കൈയ്യിലുള്ള വിലപിടിപ്പുള്ള സാധനങ്ങളെല്ലാം നഷ്ടപ്പെട്ടതോടെ നടുറോഡില്‍ ബോധംകെട്ടുവീണ നടിക്ക് രക്ഷകനായത് ആര്‍മി ഉദ്യോഗസ്ഥന്‍. മുന്‍ ക്രിക്കറ്റ് താരം മനോജ് പ്രഭാകറിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ഫര്‍ഹീന്‍ പ്രഭാകറാണ് ഡെല്‍ഹിയിലെ തിരക്കേറിയ റോഡില്‍ കവര്‍ച്ചയ്ക്ക് ഇരയായത്.

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ദക്ഷിണ ഡെല്‍ഹിയിലെ മാളിലേക്ക് കാറോടിച്ചു പോകുന്നതിനിടെയാണ് മോഷ്ടാക്കളുടെ അക്രമത്തിന് ഇരയാകുന്നത്. ഡെല്‍ഹിയിലെ സര്‍വപ്രിയ വിഹാറില്‍ താമസിക്കുന്ന നടി സാകേതിലുള്ള സെലക്ട് സിറ്റിവാക്ക് മാളിലേക്ക് കാറോടിച്ചു പോകുകയായിരുന്നു.

 Ex-Actress Collapses After Being Robbed, Hit By Thak Thak Gang In Delhi, News, New Delhi, Bollywood, Actress, theft, Cricket, Sports, Cinema, Police, Probe, National.

ഇതിനിടെ ട്രാഫിക് സിഗ്‌നലില്‍ വച്ച് നിര്‍ത്തിയിട്ട നടിയുടെ കാറില്‍ ഇടിക്കാനായി കവര്‍ച്ചാസംഘം ശ്രമം നടത്തിയപ്പോള്‍ അത് ചോദ്യം ചെയ്യാനായി കാറില്‍ നിന്നിറങ്ങിയ നടിയോട് െ്രെഡവിങ് മോശമാണെന്നു പറഞ്ഞു സംഘം തര്‍ക്കിച്ചു. തര്‍ക്കത്തിനിടയില്‍ രൂപയും ഫോണുമെല്ലാം കവര്‍ന്നു. ബാഗിലുണ്ടായിരുന്ന 16,000 രൂപയും ചില പ്രധാന രേഖകളും വില കൂടിയ ഫോണുമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.

അതേസമയം ഠക് ഠക് സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
കവര്‍ച്ച നടത്തി സംഘം കാറില്‍ രക്ഷപ്പെട്ടതോടെ നടുറോഡില്‍ നടി ബോധം കെട്ടുവീണു. ഉടന്‍തന്നെ അവിടെ എത്തിയ ഒരു ആര്‍മി ഉദ്യോഗസ്ഥന്‍ പോലീസിനെ വിളിച്ച് വിവരം പറയുകയും കവര്‍ച്ചാസംഘം സഞ്ചരിച്ച കാറിന്റെ നമ്പര്‍ നല്‍കുകയും ചെയ്തു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ex-Actress Collapses After Being Robbed, Hit By Thak Thak Gang In Delhi, News, New Delhi, Bollywood, Actress, Theft, Cricket, Sports, Cinema, Police, Probe, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?