കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കിയ വിധി സ്വാഗതാര്‍ഹം: ഇബ്രാഹിം എളേറ്റില്‍


കോഴിക്കോട് (www.evisionnews.co): കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ വിജയം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് ദുബൈ കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ടും കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് മണ്ഡലം ട്രഷററും കൂടിയായ ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു. കുടുംബ യോഗങ്ങളിലും മറ്റും അപകീര്‍ത്തിപരമായ വീഡിയോ പ്രദര്‍ശിപ്പിച്ച് വ്യക്തിഹത്യ നടത്തി ഭൂരിപക്ഷം വോട്ടര്‍മാരെയും തെറ്റിദ്ധരിപ്പിച്ച് നേടിയ വിജയം റദ്ദാക്കിയ കോടതി വിധി സ്വാഗതാര്‍ഹമാണ്. നീചമായ ജനാതിപത്യ വിരുദ്ധ സമീപനങ്ങള്‍ സ്വീകരിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി കുറുക്ക് വഴിയിലൂടെ വിജയിച്ച കാരാട്ട് റസാഖിനെതിരെയുള്ള വിധി സാമ്പത്തിക ശക്തികളെ കൂട്ടുപിടിച്ച് മുന്നോട്ടുകൊണ്ട് പോവുന്ന ഇടതുപക്ഷ സമീപനത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും ഇത് ബഹുമാനപ്പെട്ട കോടതിയെ ബോധ്യപ്പെടുത്താന്‍ മുസ്ലിം ലീഗിന് സാധിച്ചുവെന്നും എളേറ്റില്‍ പറഞ്ഞു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?