പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്ന രേഷ്മ നിശാന്തും ഷനിലയും നിരാഹാരം തുടങ്ങി
പമ്പ: (www.kvartha.com 16.01.2019) ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്ന കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്തും ഷനിലയും നിരാഹാരം തുടങ്ങി. ശബരിമല ദര്‍ശനത്തിനായി അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ മൂന്ന് മണിക്കൂറോളം നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് ഒടുവിലാണ് ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെയും പോലീസ് നീലിമല വരെ എത്തിച്ച ശേഷം തിരിച്ചിറക്കിയത്.
മുന്നോട്ട് പോകണമെന്ന് പറഞ്ഞപ്പോള്‍ പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നുവെന്ന് ഷനില പറയുന്നു. മുന്‍കൂട്ടി അറിയിച്ചതനുസരിച്ച് സംരക്ഷണം നല്‍കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നോട്ട് കൊണ്ടു പോകാനുള്ള സാഹര്യമുണ്ടായിട്ടും അത് ചെയ്തില്ല.
ആദ്യം മൂന്ന് പേര്‍ മാത്രമാണ് പ്രതിഷേധത്തിന് ഉണ്ടായിരുന്നത്. പിന്നീട് കൂടുതല്‍ പേര്‍ കൂടുകയായിരുന്നു. ദര്‍ശനത്തിന് പിന്നീട് സാഹചര്യം ഒരുക്കാമെന്നും ഇപ്പോള്‍ തിരിച്ച് പോകണമെന്നും പോലീസ് ആവശ്യപ്പെടുകയായിരുന്നുവെന്നും ഷനില പറഞ്ഞു. പോലീസിന്റെ നിര്‍ദേശം ലഭിച്ച ശേഷമാണ് ഈ ദിവസം തെരഞ്ഞെടുത്തത്. നട അടയ്ക്കും മുമ്പ് മല കയറണമെന്ന നിലപാടാണുള്ളതെന്നും ഷനില പറയുന്നു.
103 ദിവസങ്ങളിലായി താന്‍ വ്രതം നോക്കുകയാണെന്ന് രേഷ്മയും വ്യക്തമാക്കി. ഇനി ദര്‍ശനം നടത്താതെ ഇരിക്കാന്‍ സാധിക്കില്ല. ഏതു വിധേനയും ശബരിമല ദര്‍ശനം സാധ്യമാക്കണമെന്നാണ് ആഗ്രഹം. മാല അഴിക്കണമെങ്കില്‍ ദര്‍ശനം നടത്താന്‍ സാധിക്കണം. നട അടയ്ക്കും മുമ്പ് കയറണം. സുരക്ഷിതമായ സ്ഥലത്ത് എത്തിക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
കൂടെ വന്ന എല്ലാവരും ഇപ്പോള്‍ തങ്ങളൊക്ക് ഒപ്പമുണ്ട്. ദര്‍ശനം നടത്താന്‍ അവസരമുണ്ടായിട്ടും മുക്കാല്‍ മണിക്കൂര്‍ പോലീസ് അവിടെ നിര്‍ത്തി. ആ സമയം കൊണ്ടാണ് ആളുകള്‍ കൂടിയത്. മുന്നോട്ട് പോയാല്‍ പ്രശ്‌നമാണെന്നാണ് പോലീസ് പറഞ്ഞത്. തിരിച്ച് പോകണമെന്ന് പോലീസ് നിര്‍ബന്ധിച്ച് കൊണ്ടിരുന്നു.
മുന്നോട്ട് പോകണമെന്ന് പറഞ്ഞപ്പോള്‍ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചു. ഇതിന് വഴങ്ങാതിരുന്നപ്പോള്‍ അറസ്റ്റ് ചെയ്ത് നീക്കുകയാണെന്നും അറിയിച്ചു. ദര്‍ശനത്തിന് അവസരം ഒരുക്കാമെന്ന ഉറപ്പും പോലീസ് നല്‍കിയിട്ടില്ല. ഇപ്പോള്‍ തങ്ങള്‍ രണ്ട് പേരും നിരാഹാരം തുടങ്ങിയെന്നും സുരക്ഷിത സ്ഥാനത്താണെന്നും രേഷ്മ നിഷാന്ത് പറഞ്ഞു.
കനത്ത പ്രതിഷേധം ഉണ്ടായതോടെ തിരിച്ചിറങ്ങണമെന്ന് പോലീസ് യുവതികളോട് ആവശ്യപ്പെടുകയായിരുന്നു. ശബരിമല ദര്‍ശനത്തിനായി ഒന്‍പതംഗ സംഘത്തിനൊപ്പമാണ് രേഷ്മയും ഷനിലയും എത്തിയത്. സംഘത്തിലെ ഏഴ് പേര്‍ പുരുഷന്‍മാരാണ്. പുലര്‍ച്ചെ നാലരയോടെയാണ് യുവതികളെ നീലിമലയില്‍ തടഞ്ഞത്. മൂന്നേകാല്‍ മണിക്കൂറോളമാണ് ഇവര്‍ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് നീലിമലയില്‍ നില്‍ക്കേണ്ടി വന്നത്.
നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ ഭാഗമായ ശ്രേയസ് കണാരന്‍, സുബ്രഹ്മണ്യന്‍, സുഭന്‍, മിഥുന്‍, സജേഷ്, തുടങ്ങിയ ഏഴംഗ സംഘത്തോടൊപ്പമാണ് കണ്ണൂര്‍ സ്വദേശിനിയായ രേഷ്മ നിശാന്തും ഷാനിലയും ദര്‍ശനത്തിനെത്തിയത്.
എന്നാല്‍ നീലി മലയില്‍ വച്ച് ആന്ധ്രയില്‍നിന്നുള്ള അഞ്ചു പേരാണ് യുവതികളെ തിരിച്ചറിഞ്ഞ് ആദ്യം തടഞ്ഞത്. പോലീസ് ഇവരെ നീക്കം ചെയ്തു യുവതികളുമായി മുന്നോട്ടു പോയി. എന്നാല്‍ നീലിമലയില്‍ മൂന്നാമത്തെ ഷെഡിനു സമീപത്തു വച്ച് കുട്ടികള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ഇവര്‍ കര്‍പ്പൂരാഴി കത്തിച്ച് ശരണംവിളികളുമായി നിലത്തിരുന്ന് യുവതികള്‍ ഉള്‍പ്പെട്ട സംഘത്തെ തടഞ്ഞു. എന്നാല്‍ പേരിനു മാത്രം മലയാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. തീര്‍ഥാടകരെ മുന്‍നിര്‍ത്തി യുവതികളെ തടയുകയെന്ന പുതിയ നീക്കത്തിന്റെ ഭാഗമാണിതെന്നാണു പോലീസിന്റെ നിഗമനം.
കോയമ്പത്തൂരിലെ കോവൈ ധര്‍മരാജഅരശപീഠം മഠത്തിലെ ശ്രീശ്രീ കൃഷ്ണമൂര്‍ത്തി സ്വാമിയുടെ നേതൃത്വത്തില്‍ ദര്‍ശനത്തിനെത്തിയ 80 അംഗ സംഘം കൂടി തീര്‍ഥാടകര്‍ക്കൊപ്പം ചേര്‍ന്നതോടെ പോലീസ് യുവതികളുമായി മുന്നോട്ടു പോകാനാകാതെ കുഴഞ്ഞു. പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നതു പോലെ അന്യസംസ്ഥാന തീര്‍ഥാടകരെ ബലം പ്രയോഗിച്ചു നീക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന ആശങ്കയായിരുന്നു പോലീസിനുണ്ടായിരുന്നത്.
പോലീസ് നടപടിയില്‍ അന്യസംസ്ഥാന തീര്‍ഥാടകര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് പ്രതിഷേധത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്നും തമിഴ്‌നാട്ടിലും ആന്ധ്രയിലുമുള്ള മലയാളികളുടെ സുരക്ഷയെ വരെ ബാധിക്കുമെന്നും വിലയിരുത്തലുണ്ടായി. ഈ സാഹചര്യത്തില്‍ യുവതികളെ ബലം പ്രയോഗിച്ച് നീക്കാന്‍ പോലീസ് തീരുമാനിച്ചു. ഇവരെ പമ്പയില്‍ എത്തിച്ച് രണ്ടു വാഹനങ്ങളില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുകയായിരുന്നു.
Photo Credit: Manorama

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Reshma and Shanila start hunger strike, Pampa, News, Protesters, Trending, Sabarimala, Sabarimala Temple, Police, Women, Protection, Kerala.

Powered by Info News For You

Comments
Post a Comment